യുദ്ധ ഭീതിക്കിടെ ഇസ്രയേല്‍ കുടുംബത്തിന് രക്ഷയായി മലയാളികളായ ആതുര സേവകര്‍; അഭിനന്ദനവുമായി എംബസി

യുദ്ധ ഭീതിക്കിടെ ഇസ്രയേല്‍ കുടുംബത്തിന് രക്ഷയായി മലയാളികളായ ആതുര സേവകര്‍; അഭിനന്ദനവുമായി എംബസി

ടെല്‍ അവീവ്: യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന വേളയില്‍ ധൈര്യപൂര്‍വ്വം ഹമാസ് തീവ്രവാദികളെ നേരിട്ട രണ്ട് ഇന്ത്യന്‍ വനിതകളെ അഭിനന്ദിച്ച് ഇസ്രയേല്‍ എംബസി. എംബസിയുടെ ഔദ്യോഗിക സമൂഹ മാധ്യമത്തിലാണ് മലയാളികളായ സബിതയും മീര മോഹനും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയത്.

ഇസ്രായേലിന്റെ തെക്കന്‍ പട്ടണമായ കിബ്ബട്ട്‌സ് നിര്‍ ആമില്‍ എഎല്‍എസ് രോഗം ബാധിച്ച റാഹേല്‍ എന്ന വ്യദ്ധയെ പരിചരിക്കുന്നവരാണ് ഇവര്‍ ഇരുവരും. സബിത മൂന്ന് വര്‍ഷമായി അവിടെ ജോലി ചെയ്യുന്നു. കഴിഞ്ഞ ദിവസം രാവിലെ ആറരയോടെയായിരുന്നു സംഭവം നടന്നത്.

ഹമാസ് തീവ്രവാദികള്‍ അവര്‍ പരിച്ചരിച്ചു വന്ന റാഹേലിന്റെ വീട്ടിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം തീവ്രവാദികളെ വാതില്‍ തുറക്കാന്‍ സമ്മതിക്കാതെ മലയാളി വനിതകള്‍ ആ കുടുംബത്തെ രക്ഷിക്കുകയായിരുന്നു.

സത്യത്തില്‍ ജീവനും മരണത്തിനും ഇടയിലുള്ള കുറച്ച് നിമിഷങ്ങളിലൂടെയായിരുന്നു തങ്ങള്‍ കടന്നുപോയതെന്ന് ഇരുവരും പറഞ്ഞു. ഭയപ്പെടാതെ അവര്‍ ആ മണിക്കൂറില്‍ ധൈര്യമായി നിലകൊണ്ടു എന്നുള്ളത് ഏറെ അഭിനന്ദാര്‍ഹമാണ്.

അപകട സൈറിന്‍ മുഴങ്ങിയ ശബ്ദം കേട്ടപ്പോള്‍ തന്നെ ഭയം ഉണ്ടായെങ്കിലും ആ ഭയത്തെ അവര്‍ കരുത്തോടെയാണ് നേരിട്ടത്. വീട്ടിലുള്ള വസ്തുക്കള്‍ സകലതും ഹമാസ് തീവ്രവാദികള്‍ നശിപ്പിച്ചു. ഒരു മണിക്കൂറിനകം ഇസ്രയേല്‍ സൈന്യം അവിടെയെത്തി ഇവരെ ഹമാസ് തീവ്രവാദികളില്‍ നിന്നും രക്ഷിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.