ലോകകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ, മല്‍സരം ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍

ലോകകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ, മല്‍സരം ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍

മുംബൈ: ലോകകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് മല്‍സരം. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ മുന്നേറുകയാണ് ഇന്ത്യ. ആദ്യ മൂന്നു മല്‍സരങ്ങളിലും ആധികാരിക ജയത്തോടെ മറ്റു ടീമുകള്‍ക്ക് ശക്തമായ മുന്നറിയിപ്പ് ടീം ഇന്ത്യ നല്‍കിക്കഴിഞ്ഞു.

മികച്ച ഫോമില്‍ കളിക്കുന്ന നായകന്‍ രോഹിത് ശര്‍മയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. വിരാട് കോലി, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരും മികച്ച ഫോമിലാണ്. ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവും നേതൃത്വം നല്‍കുന്ന ബൗളിംഗ് നിരയും ശക്തമാണ്. ഓസ്‌ട്രേലിയയെയും പാകിസ്ഥാനെയും നിസാര സ്‌കോറില്‍ പുറത്താക്കി തങ്ങളുടെ കരുത്ത് ബൗളര്‍മാര്‍ കാട്ടിയിട്ടുണ്ട്.

അസുഖം മൂലം ആദ്യ മല്‍സരങ്ങള്‍ നഷ്ടപ്പെട്ട ഗില്‍ ഫിറ്റ്‌നെസ് വീണ്ടെടുത്ത് മൂന്നാം മല്‍സരത്തില്‍ പാഡണിഞ്ഞുവെങ്കിലും നല്ലൊരു ഇന്നിംഗ്‌സ് കളിക്കാനായില്ല. ഈ വര്‍ഷം ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള ഗില്ലിന് മികച്ചൊരു ഇന്നിംഗ്‌സ് കളിക്കാനായാല്‍ ടീം ഇന്ത്യയ്ക്ക് പേടിക്കാനൊന്നുമില്ല.

ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റ ബംഗ്ലാദേശ്, അഫ്ഗാനെതിരായ വിജയത്തോടെ തിരിച്ചുവരവിന്റെ പാതയിലാണ്. എന്നാല്‍ ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ അടുത്തിടെ മികച്ച പ്രകടനമാണ് ബംഗ്ലാ കടുവകള്‍ നടത്തിയിട്ടുള്ളത്.

അവസാനം കളിച്ച നാല് ഏകദിനങ്ങളില്‍ മൂന്നിലും ബംഗ്ലാദേശ് വിജയിച്ചു. കഴിഞ്ഞ ഡിസംബറില്‍ നടന്ന ഇന്ത്യ-ബംഗ്ലാദേശ് ഏകദിന പരമ്പരയില്‍ രണ്ടു മല്‍സരങ്ങളില്‍ ഇന്ത്യയെ തോല്‍പ്പിച്ച അവര്‍ അടുത്തിടെ നടന്ന ഏഷ്യാകപ്പ് മല്‍സരത്തിലും ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.

ഇതിനെല്ലാം മികച്ചൊരു മറുപടി തകര്‍പ്പന്‍ വിജയത്തിലൂടെ നല്‍കാനാകും ഇന്ത്യ ഇന്ന് മല്‍സരത്തിനിറങ്ങുക. മികച്ച ബാറ്റിംഗ് വിക്കറ്റില്‍ ടീം ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ബംഗ്ലാദേശിനാകുമോ? കാത്തിരുന്നു കാണേണ്ടി വരും. എന്തായാലും നിലവിലെ ഫോമില്‍ ഇന്ത്യയെ മറികടക്കാന്‍ ബംഗ്ലാദേശിന് നന്നായി വിയര്‍പ്പ് ഒഴുക്കൊണ്ടി വരുമെന്ന് ഉറപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.