താമരശ്ശേരി: താമരശ്ശേരി രൂപതാംഗം ഫാ. ഫ്രാൻസിസ് കള്ളികാട്ട് (86) അന്തരിച്ചു. ഈരൂട് വിയാനി വൈദിക വിശ്രമ മന്ദിരത്തിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. 1937 സെപ്റ്റംബർ 25ന് പാലാ രൂപതയിലെ തുടങ്ങനാട് ഇടവകയിലെ പരേതരായ കള്ളികാട്ട് തോമസ് - അന്നമ്മ ദമ്പതികളുടെ ഏഴു മക്കളിൽ മൂന്നാമനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം മുതൽ ഹൈ സ്‌കൂൾ വിദ്യാഭ്യാസം വരെ തൊടുപുഴയിൽ പൂർത്തിയാക്കിയ ശേഷം പാലാ രൂപതയിലെ മൈനർ സെമിനാരിയിൽ ചേർന്ന് പഠനം ആരംഭിച്ചു. ആലുവ, മംഗലപുഴ സെന്റ് ജോസഫ്സ് - പൊന്തിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി, അവിഭക്ത തലശ്ശേരി രൂപതയ്ക്കു വേണ്ടി 1967 മാർച്ച് 13ന് തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്ററ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്ന് തുടങ്ങനാട് ഇടവകയിൽ വച്ചു വൈദികപട്ടം സ്വീകരിക്കുകയും തുടർന്ന് പ്രഥമ ദിവ്യബലി അർപ്പിക്കുകയും ചെയ്തു.
അവിഭക്ത തലശ്ശേരി അതിരൂപതയിലെ (ഇപ്പോൾ മാനന്തവാടി രൂപത) സുൽത്താൻ ബത്തേരി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായും, മാങ്ങോട്, ചന്ദനക്കംപാറ, ശ്രീപുരം, മാംപൊയിൽ, കോഴിച്ചാൽ, രാജഗിരി എന്നിവിടങ്ങളിലും, താമരശ്ശേരി രൂപത സ്ഥാപനത്തിന് ശേഷം വേനപ്പാറ, പശുക്കടവ്, തേക്കുംകുറ്റി, പത്തുകടവ്, കുളത്തുവയൽ, ചെമ്പുകടവ്, പെരിന്തൽമണ്ണ, കുണ്ടുതോട് എന്നീ ഇടവകകളിലും വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017 ൺ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു. ഈരൂട് വിയാനി പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിത്ഥുകയായിരുന്നു.
സഹോദരങ്ങൾ: പരേതനായ ജോസഫ്, തോമസ് (മുട്ടം), മറിയക്കുട്ടി (മാങ്കുളം), അഡ്വ. മൈക്കിൾ (എൻ .സി.പി. ഇടുക്കി ജില്ല പ്രസിഡൻറ്, സി. സ്റ്റെല്ല സി.എസ്.എം. (തൊടുപുഴ), അഗസ്റ്റിൻ (കേരള കോൺഗ്രസ് മുട്ടം മണ്ഡലം പ്രസിഡന്റ്). ഫാ. ജോർജ്ജ് മുല്ലൂർ (ഇടുക്കി) സഹോദരി പുത്രനാണ്.
പരേതന്റെ ഭൗതിക ദേഹം തിങ്കളാഴ്ച (23.10.2023) രാവിലെ 8 മണി മുതൺൽ ഉച്ചയ്ക്ക് 12.30 വരെ ഈരൂട് വിയാനി വൈദിക മന്ദിരത്തിൽ പൊതു ദർശനത്തിന് വയ്ക്കുന്നതാണ്. തുടർന്ന് പാലാ രൂപതയിലെ തുടങ്ങനാട്, സഹോദരൻ അഗസ്റ്റിൻ കള്ളിക്കാട്ടിൻ്റെ ഭവനത്തിലേക്ക് കൊണ്ടു പോകുന്നതായിരിക്കും.
സംസ്ക്കാര കർമ്മങ്ങൾ 24.10.2023, ചൊവ്വാഴ്ച്ച, ഉച്ചയ്ക്ക് 1.30ന്, ഭവനത്തിൽ ആരംഭിച്ചു, തുടങ്ങനാട് സെന്റ് തോമസ് ഫൊറോന ദൈവാലയത്തിൽ, താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിൻ്റെ കാർമ്മികത്വത്തിൽ നടക്കുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.