വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ചു. യുഎസ് കോണ്‍ഗ്രസാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ചത്.
ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറല്‍ വോട്ടുകള്‍ മറികടന്നതോടെയാണ് യുഎസ് കോണ്‍ഗ്രസ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ കടന്നുകയറി അക്രമം അഴിച്ചുവിട്ടതിനു ശേഷം സഭ വീണ്ടും ചേര്‍ന്നാണ് ജോ ബൈഡന്റെ വിജയം അംഗീകരിച്ചത്. 306 ഇലക്ടറല്‍ വോട്ടുകളാണ് ഡെമോക്രാറ്റ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ബൈഡന് ലഭിച്ചത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡോണള്‍ഡ് ട്രംപിന് 232 വോട്ടുകള്‍ ലഭിച്ചു. റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ആണ് വിജയം ഔദ്യോഗികമായി അംഗീകരിച്ചത്. ഇതോടെ ജനുവരി 20 ന് ജോ ബൈഡന്‍ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായും ഇന്ത്യന്‍ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡന്റായും അധികാരത്തിലെത്തുമെന്ന് ഉറപ്പായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.