ഹാട്രിക് കിരീടമണിഞ്ഞ് പാലക്കാട്; 65-ാമത് സ്‌കൂള്‍ കായിക മേള സമാപിച്ചു

ഹാട്രിക് കിരീടമണിഞ്ഞ് പാലക്കാട്; 65-ാമത് സ്‌കൂള്‍ കായിക മേള സമാപിച്ചു

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കായികോത്സവം സമാപിച്ചു. നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് 231 പോയിന്റോടെയാണ് 65-ാമത് സ്‌കൂള്‍ കായിക മേളയില്‍ കിരീടം നിലനിര്‍ത്തിയത്. 151 പോയിന്റുമായി മലപ്പുറമാണ് രണ്ടാമത്. സ്‌കൂളുകളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഐഡിയല്‍ കടകശേരി 57 പോയിന്റുമായി കിരീടം നിലനിര്‍ത്തി.

മാര്‍ബേസില്‍ കോതമംഗലത്തെ അവസാന നിമിഷം പിന്നിലാക്കിയാണ് ഐഡിയല്‍ കടകശേരിയുടെ കിരീടം നേടിയത്. കഴിഞ്ഞ വര്‍ഷം ഏഴു സ്വര്‍ണം നേടിയ ഐഡിയല്‍ ഇത്തവണ അഞ്ച് സ്വര്‍ണമാണ് സ്വന്തമാക്കിയത്.

മലപ്പുറത്തെ പിന്തള്ളിയാണ് പാലക്കാട് ഹാട്രിക് കിരീടം ചൂടിയത്. നേരത്തെ കണ്ണൂരിലും തിരുവനന്തപുരത്തും നടന്ന സ്‌കൂള്‍ മീറ്റില്‍ പാലക്കാട് ആയിരുന്നു ജേതാക്കള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.