മലയാളികളുടെ ഇഷ്ടതാരം ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയും പ്രേക്ഷക ശ്രദ്ധ നേടിയ പ്രിയതാരം ഗോപിക അനിലും ഒന്നാകുന്നുവെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. തങ്ങളുടെ വിവാഹ നിശ്ചയ വാര്‍ത്ത ഇരുവരും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതോടെ ഇരുവര്‍ക്കും ആശംസകളുടെ പ്രവാഹമായി.
ജിപിയുടെയും ഗോപികയുടെയും വിവാഹ വാര്‍ത്തയോടൊപ്പം തന്നെ അവരുടെ വിവാഹ വസ്ത്രവും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. കാസര്‍ഗോഡ് സ്വദേശികളാണ് ഇരുവരുടെയും വസ്ത്രം ഡിസൈന്‍ ചെയ്തത്.
സെലിബ്രിറ്റി ഡിസൈനര്‍ ആയ ജസീല കെഎം നേതൃത്വം നല്‍കുന്ന ജാഷ് ഡിസൈന്‍ സ്റ്റുഡിയോ ആണ് ഗോപികയെ മനോഹരിയാക്കിയ വസ്ത്രം അണിയിച്ചൊരുക്കിയത്. നോര്‍ത്ത് ഇന്‍ഡ്യന്‍ തീമിന് ഇണങ്ങുന്ന രീതിയിലുള്ള വേഷം വേണമെന്നായിരുന്നു ജിപിയുടെയും ഗോപികയുടെയും ആവശ്യം.
നോര്‍ത്ത് ഇന്‍ഡ്യന്‍ ലെഹങ്കയാണ് ഗോപിക അണിഞ്ഞിരുന്നത്. എന്നാല്‍ സാധാരണ നോര്‍ത്ത് ഇന്‍ഡ്യന്‍ ലെഹങ്കകളില്‍ നിന്നു വ്യത്യസ്തമായി തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ലെഹങ്കയാണ് ജസീല ഗോപികയ്ക്കായി അണിയിച്ചൊരുക്കിയത്. തനിക്കും കുടുംബത്തിലെ എല്ലാവര്‍ക്കും വസ്ത്രം ഏറെ ഇഷ്ടപ്പെട്ടുവെന്നു ഗോപിക അറിയിച്ചതായും ജസീല പറയുന്നു.
ഇതാദ്യമായല്ല ജസീല സെലിബ്രിറ്റികള്‍ക്കായി വസ്ത്രം തുന്നുന്നത്. ലക്ഷ്മി നക്ഷത്ര, ഭാവന, നിഖിത വിമല്‍, ഷംന കാസിം, ശ്രീവിദ്യ മുല്ലശ്ശേരി, ഫ്ളവേഴ്സ് ടിവിയിലെ 'ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും' റിയാലിറ്റി ഷോ ഫെയിം ദമ്പതികളായ പ്രിന്‍സ് ചോലമറ്റത്തില്‍- ഡോ അനിഷ എന്നിവരുടെ അടക്കം നിരവധി താരങ്ങളുടെ സ്‌റ്റൈലിനു പിന്നില്‍ ജസീലയുടെ ജാഷ് ഡിസൈന്‍ സ്റ്റുഡിയോയുടെ കരവിരുതും കൈയ്യൊപ്പുമുണ്ട്.
ജിപിയുടെ ഡ്രസ് ഡിസൈന്‍ ചെയ്ത ഇന്‍ഫിനിറ്റി ഗ്രൂം കോണ്‍സെപ്റ്റ്സും സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഡിസൈന്‍ ഡെസ്റ്റിനേഷനാണ്. ഇതിനു നേതൃത്വം നല്‍കുന്ന ഫാരിദ് കാസര്‍ഗോഡുകാരനാണ്. ജസീലയെ പോലെ തന്നെ ഫാരിദും ഒരു സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.