ന്യൂഡല്‍ഹി: ഇടവേളയ്ക്ക് ശേഷം രാജ്യതലസ്ഥാനത്തെ വായു മലിനീകരണം അതി രൂക്ഷമായി. ഇതോടെ മലിനീകരണം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കി. വായുവിന്റെ ഗുണനിലവാര തോത് 300 ഇന്‍ഡക്‌സ്  കടന്നതിനെ തുടര്‍ന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തിരയോഗം വിളിച്ചുചേര്‍ത്തു.
വായു ഗുണനിലവാര തോതില്‍ 'വളരെ മോശം' വിഭാഗത്തില്‍പ്പെട്ടതോടെ വാഹനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണങ്ങളും സ്‌കൂളുകളും കോളജുകളും അടയ്ക്കുന്നതും ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടക്കാനും സാധ്യതയുണ്ട്.
ദേശീയ തലസ്ഥാനത്ത് കാറ്റിന്റെ വേഗത കുറഞ്ഞതും താപനിലയിലുണ്ടായ കുറവുമാണ് വായുവിന്റെ ഗുണനിലവാരത്തിലുണ്ടായ ഇടിവിന് കാരണമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി പറഞ്ഞു. മുന്‍പ് ഡല്‍ഹിയില്‍ 13 മലിനീകരണ ഹോട്ട്സ്പോട്ടുകളാണുള്ളത്. എട്ട് സ്ഥലങ്ങളില്‍ കൂടി ഇന്ന് എ.ക്യു.ഐ 300 ന് മുകളില്‍ ഉയര്‍ന്നു. ഇതോടെ മലിനീകരണ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 21 ആയി കുതിച്ചുയര്‍ന്നു.
അതിവേഗം മലിനീകരണം വര്‍ധിച്ചതിന്റെ  കാരണം തിരിച്ചറിയാന്‍ ഈ പ്രദേശങ്ങളില്‍ പ്രത്യേക സംഘങ്ങളെ വിന്യസിക്കാനും ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ ചട്ടങ്ങള്‍ ലംഘിച്ച് ഡീസല്‍ ജനറേറ്ററുകള്‍ ഉപയോഗിക്കുന്നത് നടപടി സ്വീകരിക്കും. 91 തിരക്കുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഈ ഭാഗങ്ങളില്‍ വാഹന ഗതാഗതം സുഗമമാക്കാന്‍ ട്രാഫിക് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയും സമീപ പ്രദേശങ്ങളിലും പകല്‍ സമയങ്ങളില്‍ അന്തരീക്ഷത്തില്‍ മൂടല്‍ മഞ്ഞുപോലെ പൊടിപടലം കൂടിക്കിടക്കുകയാണ്. ഇതേ തുടര്‍ന്ന് മലിനീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങളും ഇന്ന് നിലവില്‍ വന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.