ഒന്റാരിയോ: കാനഡയിലുണ്ടായ വാഹനാപകടത്തില്‍ കോട്ടയം കുര്യനാട് സ്വദേശിയായ യുവാവ്  മരണമടഞ്ഞു. ചീങ്കല്ലേല്‍ പൂവ്വത്തിനാല്‍ സെബാസ്റ്റ്യന്‍ - മിനി ദമ്പതികളുടെ ഇളയ മകന്‍ ഡെന്നീസ് സെബാസ്റ്റ്യന്‍ (20)  ആണ് ഇന്നലെ വൈകുന്നേരമുണ്ടായ അപകടത്തില്‍ മരിച്ചത്.   ഡെന്നിസ് സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡെന്നിസ് സംഭവ സ്ഥലത്ത്  തന്നെ മരിച്ചു. എതിരെ വന്ന യാത്രികരായ രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാനഡയില്‍ മൂന്നാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ആയിരുന്നു ഡെന്നിസ്.ദുബായില്‍ ജോലി ചെയ്യുന്ന മാതാപിതാക്കള്‍ വിവരമറിഞ്ഞ് കോട്ടയത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. 
മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമിക്കുകയാണ് കുടുംബാംഗങ്ങൾ. സംസ്കാര ചടങ്ങുകൾ  അതിനു ശേഷം തീരുമാനിക്കും എന്നും ബന്ധുക്കൾ അറിയിച്ചു.  ഫാ. ഇമ്മാനുവല്‍ പൂവ്വത്തിനാല്‍ സിഎംഐ, സിസ്റ്റര്‍ ജിസ്മി എഫ്‌സിസി, സിസ്റ്റര്‍ ആന്‍സ്‌ലെറ്റ് ഡിഎം, ഗ്ലോബല്‍ മീഡിയയുടേയും സീ ന്യൂസ് ലൈവിന്റേയും കമ്മിറ്റിയംഗമായ ലൈസ മാത്യൂ (ഓസ്‌ട്രേലിയ) എന്നിവര്‍ ഡെന്നിസിന്റെ പിതാവ് സെബാസ്റ്റ്യന്റെ സഹോദരങ്ങളാണ്. ഏക സഹോദരി ഡോണ സെബാസ്റ്റ്യന്‍ കോയമ്പത്തൂരില്‍ എന്‍ജിനിയര്‍ ആണ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.