ഉക്രെയ്നിലെ തപാല്‍ കേന്ദ്രത്തില്‍ മിസൈല്‍ ആക്രമണം; ആറു പേര്‍ കൊല്ലപ്പെട്ടു: റഷ്യക്കെതിരെ ആഗോള ഐക്യം ശക്തിപ്പെടുത്തണമെന്ന് സെലന്‍സ്‌കി

ഉക്രെയ്നിലെ തപാല്‍ കേന്ദ്രത്തില്‍ മിസൈല്‍ ആക്രമണം; ആറു പേര്‍ കൊല്ലപ്പെട്ടു: റഷ്യക്കെതിരെ ആഗോള ഐക്യം ശക്തിപ്പെടുത്തണമെന്ന് സെലന്‍സ്‌കി

കീവ്: ഉക്രെയ്നിലെ ഖാര്‍കീവ് മേഖലയില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം. പ്രദേശത്തെ തപാല്‍ കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവം സ്ഥിരീകരിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി ഒരു വീഡിയോ പങ്കിട്ടു.

'റഷ്യന്‍ മിസൈലുകള്‍ തപാല്‍ കേന്ദ്രത്തില്‍ പതിച്ച് ആറ് പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ ഭീകരതയ്‌ക്കെതിരെ തങ്ങള്‍ എല്ലാ ദിവസവും ശക്തമായി പ്രതികരിക്കേണ്ട സാഹചര്യമാണ്. അതിലുപരിയായി ഈ ഭീകരതയ്‌ക്കെതിരെ പോരാടുന്നതിന് ആഗോള ഐക്യം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു.

കൊല്ലപ്പെട്ടവരും പരിക്കേറ്റവരും സ്വകാര്യ തപാല്‍, കൊറിയര്‍ സര്‍വീസ് കേന്ദ്രത്തിലെ ജീവനക്കാരാണെന്ന് ഖാര്‍കീവ് മേഖലയുടെ ഗവര്‍ണര്‍ ഒലെഹ് സിനീഹുബോവ് പറഞ്ഞു. ഇതൊരു ഒരു സിവിലിയന്‍ സൈറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഖാര്‍കിവിന്റെ സമാധാനപരമായ അന്തരീക്ഷത്തില്‍ റഷ്യ ഭീകരത സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പരിക്കേറ്റവരില്‍ ഏഴുപേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. 19 നും 42 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഡോക്ടര്‍മാര്‍ പരുക്കേറ്റവരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പോരാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.