തകര്‍ത്തടിച്ച് ഡി കോക്ക്, ക്ലാസായി ക്ലാസന്‍; ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ ചാമ്പലായി ബംഗ്ലാദേശ്

തകര്‍ത്തടിച്ച് ഡി കോക്ക്, ക്ലാസായി ക്ലാസന്‍; ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ ചാമ്പലായി ബംഗ്ലാദേശ്

ബംഗ്ലാദേശിനെ 149 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ടോസ് നേടി ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 383 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന്റെ എല്ലാവരും 233 റണ്‍സിന് പുറത്തായി.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മര്‍ക്രം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് ഈ ലോകകപ്പ് എഡിഷനിലെ തന്റെ മൂന്നാം സെഞ്ചുറി സ്വന്തമാക്കി.

140 പന്തില്‍ നിന്ന് 174 റണ്‍സ് നേടിയ ഡികോക്ക് ബംഗ്ലാ ബൗളര്‍മാരെ നാലുപാടും ശിക്ഷിച്ചു. ഏഴ് സിക്‌സുകളും 15 ബൗണ്ടറിയും ആ ബാറ്റില്‍ നിന്നു പിറന്നു. നായകന്‍ മര്‍ക്രം 60 റണ്‍സ് നേടി.

അവസാന ഓവറുകളില്‍ ആളിക്കത്തിയ ക്ലാസന്‍ അര്‍ഹതപ്പെട്ട സെഞ്ചുറി കണ്ടെത്താനായില്ല. അവസാന ഓവറിലാണ് ക്ലാസന്‍ പുറത്തായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് വേണ്ടി മഹ്‌മദുള്ള സെഞ്ചുറി നേടി. എന്നാല്‍ ബാക്കിയുള്ളവര്‍ ആരും തിളങ്ങാതെ പോയതാണ് ടീമിന് തിരിച്ചടിയായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.