ജോർജിയ: ലോകമെമ്പാടുമുള്ള പ്രോലൊഫ് പ്രവർത്തകർക്ക് ആവേശം പകരുന്ന വിധി അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തിന്റെ സുപ്രീം കോടതിയിൽ നിന്നും. ഗർഭഛിദ്രം ആറാഴ്ച പ്രായം വരുന്ന ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭഛിദ്രം വഴി ഇല്ലാതാക്കുന്നത്തിനെതിരെയുള്ള നിയമം ജോർജിയ സുപ്രീം കോടതി ശരിവച്ചു. ആറാഴ്ചയാവുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയത്തുടിപ്പു കേള്‍ക്കാന്‍ കഴിയും എന്ന അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ആറാഴ്ച എത്തിയ ഗര്‍ഭം അലസിപ്പിക്കരുത് എന്ന നിയമം കൊണ്ടു വന്നത്.
ജോർജിയ വേഴ്സസ് സിസ്റ്റർ സോംഗ് വിമൻ ഓഫ് കളർ റിപ്രൊഡക്റ്റീവ് ജസ്റ്റിസ് കളക്ടീവിന്റെ കേസിൽ ഏകദേശം ഒരു വർഷത്തിന് ശേഷമാണ് വിധി വരുന്നത്. ജീവിതത്തിനുള്ള പ്രധാന വിജയം എന്നാണ് നിയമത്തിനു വേണ്ടി വാദിച്ച സൂസൻ ബി ആന്റണി പ്രോ-ലൈഫ് അമേരിക്ക (എസ്‌ബിഎ) വിധിയെ വിശേഷിപ്പിച്ചത്.ജോർജിയ സുപ്രീം കോടതി വിധി, ഹൃദയമിടിപ്പുള്ള പതിനായിരക്കണക്കിന് കുട്ടികളെ ക്രൂരമായ ഗർഭഛിദ്രങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത് തുടരുമെന്ന് ഉറപ്പാക്കുന്നെന്ന് എസ്ബിഎ പ്രസിഡന്റ് മാർജോറി ഡാനെൻഫെൽസർ പറഞ്ഞു.
കഴിഞ്ഞ നവംബറിൽ, ഫുൾട്ടൺ കൗണ്ടി സുപ്പീരിയർ കോടതി ജഡ്ജി റോബർട്ട് മക്ബർണി ആദ്യം നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് തീരുമാനിക്കുകയും അത് താൽക്കാലികമായി തടയുകയും ചെയ്തു. എന്നിരുന്നാലും എട്ട് ദിവസത്തിന് ശേഷം ജോർജിയ സുപ്രീം കോടതി നിയമം പുനസ്ഥാപിച്ചിരുന്നു. ലൈഫ് ആക്ട് എന്ന് വിളിപ്പേരുള്ള നിയമം, ഗർഭഛിദ്രത്തിന് കൂട്ട് നിൽക്കുന്ന ഡോക്ടർമാർക്ക് പിഴ ചുമത്തുന്നു. ബലാത്സംഗത്തിന്റെ കാര്യത്തിൽ ചില ഇളവുകൾ നൽകുന്നുണ്ട്. എന്നാൽ ഒരു പോലീസ് റിപ്പോർട്ട് ആവശ്യമാണ്.
അതേ സമയം തീരുമാനം ജോർജിയയിലെ ജനങ്ങൾക്ക് വലിയ ദോഷം വരുത്തും, അവരിൽ ഭൂരിഭാഗവും ഗർഭച്ഛിദ്രം നിയമവിധേയമാക്കണമെന്ന് ആഗ്രഹിക്കുന്നെന്ന് പ്ലാൻഡ് പാരന്റ്‌ഹുഡ് സൗത്ത് ഈസ്റ്റ് അഡ്വക്കേറ്റ്‌സിന്റെ പ്രസിഡന്റും സിഇഒയുമായ കരോൾ മക്‌ഡൊണാൾഡ് ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.