ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ സഭാംഗങ്ങൾക്കു വേണ്ടി നടത്തുന്ന ഈ വർഷത്തെ കുടുംബനവീകരണ ധ്യാനം ഗ്ലാസ്നോവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിൽ നടത്തുന്നു.
ഒക്ടോബർ 28, 29, 30 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ ഉച്ചക്ക് 12 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് ധ്യാനം നടത്തപ്പെടുക. തലശ്ശേരി അതിരൂപതാ ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് ധ്യാനം നയിക്കുന്നത്.
തദവസരത്തിൽ കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘ആത്മീയം’ രണ്ടു സെക്ഷനുകളായി നടത്തപ്പെടുന്നു. 4, 5 , 6 ക്യാറ്റിക്കിസം ക്ലാസ്സുകളിലെ കുട്ടികൾക്ക് ബാലിമം ഔർ ലേഡി ഓഫ് വിക്ടോറിയസ് ഗേൾസ് സ്കൂളിലും 7,8,9,10 ക്ലാസ്സിലെ കുട്ടികൾക്ക് ഒക്ടോബർ 28 ന് വൈറ്റ്ഹാൾ ഹോളി ചൈൽഡ് റോമൻ കത്തോലിക്ക ദേവാലയത്തിലും 29, 30 തീയതികളിൽ വൈറ്റ് ഹാൾ ഹോളി നാഷണൽ സ്കൂളിലുമായാണ് ധ്യാനം നടത്തപ്പെടുക.
വാർഷിക കുടുംബ നവീകരണ ധ്യാനത്തിൽ പങ്കെടുത്ത് കുടുംബ വിശുദ്ധീകരണം നേടുന്നതിന് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഡബ്ലിൻ സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ട് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26