ന്യൂയോർക്ക്: അമേരിക്കയിൽ നടന്ന കൂട്ട വെടിവെപ്പിൽ 22 പേർ കൊല്ലപ്പെട്ടു. 60 ഓളം പേർക്ക് പരിക്കേറ്റു. മെയിൻ സിറ്റിയിലെ മൂന്നിടങ്ങളിലായി ബുധനാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. മരണ സംഖ്യ ഉയർന്നേക്കാമെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സ്‌പെയർടൈം റിക്രിയേഷൻ, സ്കീംഗീസ് ബാർ & ഗ്രിൽ റെസ്റ്റോറന്റ്, വാൾമാർട്ട് ഡിസ്ട്രിബ്യൂഷൻ സെന്റർ എന്നിവടങ്ങളിലാണ് വെടിവെപ്പ് നടന്നതെന്ന് ലെവിസ്ടൺ പോലീസ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചു. അക്രമിയുടേതെന്ന് സംശയിക്കുന്ന ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ടെലസ്കോപ്പ് ഘടിപ്പിച്ച എ ആർ 15 റൈഫിളുപയോഗിച്ചാണ് വെടിയുതിർത്തത്.
നീളൻ കൈയുള്ള ഷർട്ടും ജീൻസും ധരിച്ച് റൈഫിൾ പിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. റോബർട്ട് കാർഡ് എന്ന യുവാവാണ് അക്രമിയെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അക്രമം ശക്തമായ സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ അഭയം തേടണമെന്നും വീടിന് പുറത്തിറങ്ങരുതെന്നും മെയിൻ സ്റ്റേറ്റ് പോലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.