ഹെലിക്കോപ്ടറില്‍ നിന്ന് 10 ലക്ഷം ഡോളര്‍ മഴ പെയ്യിച്ച് ചെക്ക് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; വിഡിയോ കാണാം

ഹെലിക്കോപ്ടറില്‍ നിന്ന് 10 ലക്ഷം ഡോളര്‍ മഴ പെയ്യിച്ച് ചെക്ക് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; വിഡിയോ കാണാം

ലിസനാട് ലബേന്‍: 10 ലക്ഷം ഡോളര്‍ ഹെലികോപ്റ്ററില്‍ നിന്ന് ജനക്കൂട്ടത്തിലേക്ക് എറിഞ്ഞു കൊടുത്തു ചെക്ക് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍. ചെക്ക് റിപ്പബ്ലിക്കിലെ പ്രമുഖ ഇന്‍ഫ്‌ലുവന്‍സറും അവതാരകനുമായ കാമില്‍ ഭര്‍ധോഷയാണ് ചെക്ക് റിപ്പബ്ലിക്കിലെ ലിസനാട് ലബേനിന് സമീപം ഹെലികോപ്റ്ററില്‍ എത്തി ജനക്കൂട്ടത്തിലേക്ക് പണം താഴേക്ക് എറിഞ്ഞത്.

അദേഹത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമയുമായി ബന്ധപ്പെട്ട് ഒരു മത്സരം പ്രമോഷന്‍ ടീം സംഘടിപ്പിച്ചിരുന്നു. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ ആയിരുന്നു സമ്മാനത്തുകയായി നല്‍കാന്‍ തീരുമാനിച്ചത്.

എന്നാല്‍ മത്സരത്തില്‍ ആരും വിജയിച്ചിരുന്നില്ല. അങ്ങനെയാണ് മത്സരത്തിന് പേര് നല്‍കിയവരെല്ലാം വിളിച്ചുവരുത്തി സമ്മാനത്തുക വീതിച്ചു നല്‍കാമെന്ന് തീരുമാനിച്ചത്.

അതിനായി വ്യത്യസ്ത വഴികള്‍ ആയിരുന്നു തീരുമാനിച്ചത്. ഹെലികോപ്റ്ററില്‍ നിന്ന് പണം എറിഞ്ഞു നല്‍കാമെന്ന പദ്ധതിയിലേക്ക് ആയിരുന്നു ഒടുവില്‍ എത്തിയത്. പണം താഴെക്കിടുന്ന സ്ഥലവും സമയവും ഒക്കെ ആളുകളെ മുന്‍കൂട്ടി അറിയിച്ചിരുന്നു.

കൃത്യസമയത്ത് ഉറപ്പുനല്‍കിയത് പോലെ തന്നെ പണം ഹെലികോപ്റ്റര്‍ മുകളില്‍ നിന്നും താഴേക്കിറിഞ്ഞു. ആയിരകണക്കിന് ആളുകളാണ് പണം ശേഖരിക്കാന്‍ സ്ഥലങ്ങളില്‍ എത്തിയത്.

ഒരു മണിക്കൂറിനുള്ളില്‍ വിതറിയ നോട്ടുകള്‍ മുഴുവന്‍ കയ്യില്‍ കരുതിയ ബാഗുകളിലും പ്ലാസ്റ്റിക് കവറുകളിലും ആക്കി ആളുകള്‍ സ്ഥലത്ത് നിന്നും പോയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.