ദുബായ് : കാമറൂൺ ഫുട്ബോൾ ഇതിഹാസം സാമുവൽ എറ്റോയ്ക്ക് യുഎഇ ഗോൾഡൻ വീസ നൽകി. കഴിഞ്ഞ ദിവസം ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് ഓഫീസിലെത്തിയ സാമുവൽ എറ്റോയ്ക്ക് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറിയാണ് വീസാ കൈമാറിയത്. ആഫ്രിക്കൻ പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നാലു തവണ നേടിയ എറ്റോ എക്കാലത്തെയും മികച്ച ആഫ്രിക്കൻ കളിക്കാരിൽ ഒരാളായാണ് കായിക ലോകം കണക്കാക്കുന്നത്.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട, കരിയറിൽ 2000 ലെ ഒളിമ്പിക്സിൽ കാമറൂണിന് ആദ്യ സ്വർണ്ണ മെഡൽ സമ്മാനിച്ച പ്രധാന കളിക്കാരനാണ് സാമുൽ. നാല് ആഭ്യന്തര ക്ലബ് കിരീടങ്ങളും, മൂന്ന് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫിയും നേടിയിട്ടുണ്ട്. ക്ലബ്ബ് ഫുട്ബോളിൽ 350 ഗോളുകൾ അടിച്ച സാമുവൽ എറ്റോ 2019 ലാണ് ഫുട്ബോളിൽ നിന്ന് വിരമിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫിഗോ, പോൾ പോഗ്ബ, റോബർട്ടോ കാർലോസ്, റൊമാലു ലുകാകു, ഡിഡിയർ ഡ്രോഗ്ബ മിറാലെം പിജാനിക്, ലോക ഒന്നാം നമ്പർ ടെന്നീസ് കളിക്കാരൻ നൊവാക് ജോക്കോവിച്ച് തുടങ്ങിയവർക്ക് മുൻപ് യുഎഇ ഗോൾഡ് വീസാ അനുവദിച്ചിരുന്നു.
യുഎഇ യിൽ 10 വർഷത്തേക്ക് അനുവദിക്കുന്ന ഗോൾഡൻ വീസാ കൂടുതൽ മേഖലയിലേക്ക് വ്യാപിക്കാനുള്ള മന്ത്രിസഭായോഗ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് പ്രമുഖ വ്യക്തികൾക്ക് ഗോൾഡൻ വീസാ അനുവദിക്കുന്നത്. വിവിധ വിഭാഗങ്ങളിൽപെട്ടവർ സമൂഹത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് യു എ ഇ വീസാ നൽകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.