യു.എസിലേക്ക് അനിയന്ത്രിത കുടിയേറ്റം; ഇന്ത്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് 94,000 രൂപ നികുതി ഈടാക്കാന്‍ എല്‍ സാല്‍വഡോര്‍

യു.എസിലേക്ക് അനിയന്ത്രിത കുടിയേറ്റം; ഇന്ത്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് 94,000 രൂപ നികുതി ഈടാക്കാന്‍ എല്‍ സാല്‍വഡോര്‍

സാന്‍ സാല്‍വഡോര്‍: ആഫ്രിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്ക് 1000 ഡോളര്‍ (83,219.75 രൂപ) അധിക നികുതി ഏര്‍പ്പെടുത്തി എല്‍ സാല്‍വഡോര്‍. മധ്യ അമേരിക്കന്‍ രാജ്യത്തിലൂടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.

ഇന്ത്യയില്‍ നിന്നോ 50-ലധികം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നോ യാത്രചെയ്യുന്ന എല്ലാവരും ഈ ഫീസ് അടയ്ക്കാന്‍ ബാധ്യസ്ഥരാണെന്ന് എല്‍ സാല്‍വഡോറിന്റെ പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അനിയന്ത്രിതമായി കുടിയേറ്റം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കാര്യം നടപ്പാക്കുന്നത്. നിലവിലെ കണക്കു പ്രകാരം രാജ്യത്ത് 3.2 ദശലക്ഷം കുടിയേറ്റക്കാരാണുള്ളത്. രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളം മെച്ചപ്പെടുത്താനാവും ഈ ഫീസ് ഉപയോഗിക്കുക.

എല്‍ സാല്‍വഡോര്‍ പ്രസിഡന്റ് നയിബ് ബുകെലെ അമേരിക്കന്‍ അസി. സെക്രട്ടറി ബ്രയാന്‍ നിക്കോള്‍സുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പുതിയ തീരുമാനമുണ്ടായത്. അനിയന്ത്രിത കുടിയേറ്റം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോളിംഗ് രാജ്യത്തുടനീളം 3.2 ദശലക്ഷം കുടിയേറ്റക്കാരെ കണ്ടെത്തിയതായും ആഫ്രിക്ക ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നും നിരവധി കുടിയേറ്റക്കാര്‍ മധ്യ അമേരിക്ക വഴി യുഎസിലെത്തുന്നുവെന്നുമാണ് വിലയിരുത്തല്‍.

വാറ്റ് ഉള്‍പ്പെടെ, 1130 ഡോളറാണ് (94,038.32 രൂപ) എല്‍ സാല്‍വദോര്‍ ഈടാക്കുക. പുതിയ ഫീസ് ഒക്ടോബര്‍ 23 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇന്ത്യയുള്‍പ്പെടെ 57 രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ കുറിച്ച് സാല്‍വഡോറന്‍ അധികൃതരെ വിമാനക്കമ്പനികള്‍ ദിവസവും വിവരം അറിയിക്കേണ്ടതുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.