അബുദാബി വിമാനത്താവളത്തില്‍ അടുത്തമാസം 15 മുതല്‍ എല്ലാ വിമാനങ്ങളും ടെര്‍മിനല്‍ എ യില്‍നിന്നു മാത്രം

അബുദാബി വിമാനത്താവളത്തില്‍ അടുത്തമാസം 15 മുതല്‍ എല്ലാ വിമാനങ്ങളും ടെര്‍മിനല്‍ എ യില്‍നിന്നു മാത്രം

അബുദാബി: നവംബര്‍ ഒന്നു മുതല്‍ 14 വരെ അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എ, ടെര്‍മിനല്‍ 1,2,3 എന്നിവക്കൊപ്പം ഒരേസമയം പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നവംബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിക്കാന്‍ ടെര്‍മിനല്‍ എ സജ്ജമായിട്ടുണ്ട്. പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ നവംബര്‍ 15 മുതല്‍ എല്ലാ എയര്‍ലൈനുകളും ടെര്‍മിനല്‍ എയില്‍നിന്ന് മാത്രമാകും സര്‍വീസ് നടത്തുകയെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.

ഈ ദിവസങ്ങളില്‍ യു.എ.ഇയില്‍നിന്ന് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ യാത്രക്കാര്‍ അതാത് എയര്‍ലൈനുകളുമായോ എയര്‍പോര്‍ട്ടുമായോ ബന്ധപ്പെട്ട് വിവരങ്ങള്‍ ഉറപ്പാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ഇ10, ഇ11 ഹൈവേകളിലും വിമാനത്താവളത്തിനു സമീപമുള്ള മറ്റു റോഡുകളിലും പുതിയ ടെര്‍മിനലിലേക്കുള്ള ദിശാസൂചിക സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ടാക്‌സിയിലും ബസിലും നേരിട്ട് എത്താം. യാത്രക്കാരെ സ്വാഗതം ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി അബുദാബി എയര്‍പോര്‍ട്ടിലെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഫ്രാങ്ക് മക്രോറി പറഞ്ഞു. വിവിധ ടെര്‍മിനലുകള്‍ക്കിടയില്‍ സൗകര്യപ്രദമായി സഞ്ചരിക്കാന്‍ ഇന്റര്‍-ടെര്‍മിനല്‍ ഷട്ടില്‍ ബസുകളും സര്‍വീസ് നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.