കൊച്ചി: കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ സമ്മേളനത്തിനിടെ ഉണ്ടായ ബോംബ് സ്‌ഫോടനം വേദനയും നടുക്കവും ഉളവാക്കുന്നുവെന്ന് സീറോ മലബാര്‍സഭാ മീഡിയ കമ്മീഷന്‍. ഒരു സ്ത്രീ മരിക്കുകയും 36 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയമാണ്. മൂന്ന് ദിവസങ്ങളാ യി നടന്നുവന്ന 2300 ഓളം പേര്‍ പങ്കെടുത്ത പ്രാര്‍ത്ഥനക്കിടെ ഉണ്ടായ സ്‌ഫോടനങ്ങള്‍ കേരള സമുഹത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണെന്ന് മീഡിയ കമ്മീഷന്‍ വിലയിരുത്തി.
സംസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്ത ഈ സംഭവം അത്യന്തം ദൗര്‍ഭാഗ്യകരവും ആശങ്കാജനകവുമാണ്. കേരളത്തിന്റെ മതേതര സ്വഭാവത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വവും ആസൂത്രിതവുമായ ശ്രമമാണിതെന്നും സംശയിക്കേഴണ്ടിയിരിക്കുന്നു. പ്രാര്‍ത്ഥിച്ചുകൊണ്ടിരി ക്കേ തികച്ചും അപ്രതീക്ഷിതമായി ആക്രമണത്തിന് വിധേയരായ വിശ്വാസി സമൂഹത്തിന്റെ വേദനയില്‍ പങ്കു ചേരുന്നു.
കേന്ദ്ര- സംസ്ഥാന ഏജന്‍സികളുടെ നിഷ്പക്ഷവും സത്യസന്ധവും കാര്യക്ഷമവുമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു. നമ്മുടെ സമൂഹ ത്തില്‍ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും ഭയം കുടാതെ ജീവിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും അനുകൂലമായ സാഹചര്യം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.
കേരളത്തിന്റെ സാമൂഹികവും സാമുദായികവുമായ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും സീറോ മലബാര്‍സഭാ മീഡിയ കമ്മീഷന്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.