ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയ്ക്ക് വീണ്ടും തിരിച്ചടി. ജയിലില്‍ കഴിയുന്ന സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇതോടൊപ്പം ആറ് മുതല്‍ എട്ട് മാസത്തിനകം വാദം പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിചാരണയില്‍ താമസം വന്നാല്‍ സിസോദിയയ്ക്ക് വീണ്ടും ജാമ്യത്തിന് അപേക്ഷിക്കാമെന്നും രണ്ടംഗ ബെഞ്ച് പറഞ്ഞു.
ഡല്‍ഹി മദ്യ കുംഭകോണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി 26 നാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. സിബിഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാര്‍ച്ച് ഒന്‍പതിന് തിഹാര്‍ ജയിലിലും ചോദ്യം ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.