മഹാരാഷ്ട്രയില്‍ സംവരണ പ്രക്ഷോഭം അക്രമാസക്തം; എന്‍സിപി എംഎല്‍എയുടെ വീട് കത്തിച്ചു - വീഡിയോ

മഹാരാഷ്ട്രയില്‍ സംവരണ പ്രക്ഷോഭം അക്രമാസക്തം; എന്‍സിപി എംഎല്‍എയുടെ വീട് കത്തിച്ചു - വീഡിയോ

മുംബൈ: മഹാരാഷ്ട്രയില്‍ മറാത്താ സംവരണ പ്രക്ഷോഭം അക്രമാസക്തമായി. എംഎല്‍എയുടെ വീട് കത്തിച്ചു. എന്‍സിപി എംഎല്‍എ പ്രകാശ് സോളങ്കിയുടെ ബീഡ് ജില്ലയിലുള്ള വീടിനു നേര്‍ക്കാണ് അക്രമം നടന്നത്. വീടീന് തീവച്ചതിന് പുറമേ പുറത്ത് കിടന്നിരുന്ന കാറും അടിച്ചു തകര്‍ത്തു.

എംഎല്‍എയും ബന്ധുക്കളും വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് സംഭവം. ആര്‍ക്കും പരിക്കില്ലെന്നും എന്നാല്‍ വസ്തുവകകള്‍ തകര്‍ന്നത് മൂലം വലിയ നഷ്ടം സംഭവിച്ചതായും പ്രകാശ് സോളങ്കിയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

അടുത്തിടെയാണ് മറാത്ത സംവരണ വിഷയം ഉയര്‍ത്തി വീണ്ടും പ്രക്ഷോഭം ആരംഭിച്ചത്. സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന നേതാവ് മനോജ് പാട്ടീലിനെതിരായ എന്‍സിപി നേതാക്കളുടെ പരാമര്‍ശമാണ് പ്രകോപനത്തിന് കാരണം.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ പരാജയമാണെന്ന് എന്‍സിപി ആരോപിച്ചു. 'എന്താണ് ആഭ്യന്തര മന്ത്രി ചെയ്യുന്നത്? ഇതിന്റെ ഉത്തരവാദിത്വം അവര്‍ക്കാണ്'- എന്‍സിപി നേതാവ് സുപ്രിയാ സുലെ പറഞ്ഞു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.