കൊപ്പേല്‍/ ഫ്രിസ്‌കോ: നോര്‍ത്ത് ഡാളസ് സീറോ മലബാര്‍ മിഷന്റെ പ്രഥമ വിപുലീകരണത്തിന്റെ ഭാഗമായി കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിന്റെ എക്സ്റ്റന്‍ഷന്‍ ഉദ്ഘാടനം അമേരിക്കയിലെ സീറോ മലബാര്‍ രൂപതാ ബിഷപ് അഭിവന്ദ്യ മാര്‍. ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു.
ഫ്രിസ്‌കോ കേന്ദ്രീകരിച്ചുള്ള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് മാര്‍. ജോയ് ആലപ്പാട്ട് തുടക്കം കുറിച്ചത്. ഫ്രിസ്‌കോ സെന്റ്. ഫ്രാന്‍സീസ് ഓഫ് അസീസി കാത്തലിക് ദേവാലയത്തില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന വി. കുര്‍ബാനയിലും തിരുക്കര്‍മ്മങ്ങളിലും അഭിവന്ദ്യ മാര്‍. ആലപ്പാട്ട് മുഖ്യകാര്‍മ്മികനും, ഗാര്‍ലാന്‍ഡ് സെന്റ് തോമസ് ഫൊറോനാ വികാരി ഫാ. ജെയിംസ് നിരപ്പേല്‍, സെന്റ് അല്‍ഫോന്‍സാ വികാരി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട് എന്നിവര്‍ സഹകാര്‍മ്മികരും ആയിരുന്നു.
ഇനി മുതല്‍ ശനിയാഴ്ച വൈകുന്നേരം ഫ്രിസ്‌കോ സെന്റ് ഫ്രാന്‍സീസ് ഓഫ് അസീസി ദേവാലയത്തില്‍ എക്സ്റ്റന്‍ഷന്‍ മാസ് ഉണ്ടായിരിക്കും.
സീറോ മലബാര്‍ രൂപത അമേരിക്കയില്‍ സ്ഥാപിതമായിട്ട് 22 വര്‍ഷം പൂര്‍ത്തിയായി. രൂപതയുടെ കീഴില്‍ 52 ഇടവകകളും 34 മിഷനും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. വി. പത്രോസ് ഏറ്റുപറഞ്ഞ വിശ്വാസത്തില്‍ സ്ഥാപിതമായ സഭ പൂര്‍വാധികം ശക്തിയോടെ വിശ്വാസികള്‍ ഏറ്റെടുക്കെട്ടെയെന്നു പിതാവ് ആഹ്വാനം ചെയ്തു. അമേരിക്കയിലെ രൂപതയുടെ ഇതുവരെയുള്ള വളര്‍ച്ച വിശ്വാസത്തിന്റെ സാക്ഷ്യമെന്നും പിതാവ് പറഞ്ഞു.
വികാരി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട് ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. കൈക്കാരന്മാരായ പീറ്റര്‍ തോമസ്, എബ്രഹാം.പി. മാത്യൂ, സാബു സെബാസ്റ്റ്യന്‍, ജോര്‍ജ് തോമസ് (സെക്രട്ടറി) എന്നിവരും ഫ്രിസ്‌കോ യൂണിറ്റ് പ്രതിനിധികളായ റെനോ അലക്‌സ്, രഞ്ജിത് തലക്കോട്ടൂര്‍, പാരീഷ് കൗണ്‍സില്‍ എന്നിവര്‍ പരിപാടികള്‍ക്കും ലിറ്റര്‍ജി കോര്‍ഡിനേറ്റഴ്സായ ജേക്കബ് ആലപ്പുറം, ടോമി ചെറിയാന്‍ എന്നിവര്‍ ആരാധനാ ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.