മാര്‍ച്ച് 31 മുതല്‍ സൗദിയില്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കും

മാര്‍ച്ച് 31 മുതല്‍ സൗദിയില്‍ അന്താരാഷ്ട്ര  വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കും

റിയാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്ര നിയന്ത്രണങ്ങള്‍ സൗദി അറേബ്യ നീക്കുന്നു. എല്ലാ യാത്രാ നിയന്ത്രണങ്ങളും മാര്‍ച്ച് 31ന് നീക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കര, കടല്‍, വ്യോമ മാര്‍ഗമുള്ള മുഴുവന്‍ ഗതാഗതത്തിനുമുള്ള നിരോധനം മാര്‍ച്ച് 31ന് പൂര്‍ണമായും നീക്കുമെന്നും അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ പുനഃസ്ഥാപിക്കുമെന്നും സൗദി അധികൃതരെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 16നാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വിസുള്‍പ്പെടെയുള്ള മുഴുവന്‍ ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തിയത്.

സെപതംബര്‍ 15 മുതല്‍ ഭാഗികമായി യാത്രാനിരോധനം നീക്കിയിരുന്നെങ്കിലും സ്ഥിരമായ വിമാന സര്‍വിസിന് അനുമതി നല്‍കിയിരുന്നില്ല. 2021 ജനുവരിയില്‍ യാത്രാവിലക്ക് സമ്പൂര്‍ണമായി നീക്കുമെന്ന് അന്ന് അറിയിച്ചിരുന്നെങ്കിലും അതിനിടയില്‍ ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ ഭീതികൂടി വന്നതോടെ യാത്രാനിയന്ത്രണം വീണ്ടും കര്‍ശനമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.