യു.എ.ഇയില്‍ നവംബറിലെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു

യു.എ.ഇയില്‍ നവംബറിലെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇയില്‍ നവംബറിലെ പുതുക്കിയ റീട്ടെയില്‍ പെട്രോള്‍, ഡീസല്‍ നിരക്ക് പ്രഖ്യാപിച്ചു. യു.എ.ഇ ഇന്ധനവില കമ്മിറ്റിയാണ് നിരക്ക് പ്രഖ്യാപിച്ചത്. പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഒക്‌ടോബര്‍ മാസത്തെ അപേക്ഷിച്ച് നവംബറില്‍ പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടുണ്ട്.

നാളെ മുതല്‍ സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.03 ദിര്‍ഹമാണ് നിരക്ക്. ഒക്ടോബറില്‍ ഇത് 3.44 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോളിന് 2.92 ദിര്‍ഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസം ഇത് ലീറ്ററിന് 3.33 ദിര്‍ഹമായിരുന്നു.

ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.85 ദിര്‍ഹമാണ് പതിയ നിരക്ക്. ഒക്ടോബറില്‍ 3.26 ദിര്‍ഹമായിരുന്നു. ഡീസല്‍ ലിറ്ററിന് 3.42 ദിര്‍ഹത്തിനാണ് ലഭ്യമാകുന്നത്. മുന്‍ മാസം ലീറ്ററിന് 3.57 ദിര്‍ഹമായിരുന്നു വില.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.