'മലയാളിയെ എപ്പോഴും വിജയം തഴുകട്ടെ'; കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസകളുമായി നരേന്ദ്ര മോഡി

 'മലയാളിയെ എപ്പോഴും വിജയം തഴുകട്ടെ'; കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസകളുമായി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: കേരള പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉത്സാഹത്തിനും സാംസ്‌കാരിക പൈതൃകത്തിന്റെ സമ്പന്നമായ അലങ്കാരത്തിനും പേരുകേട്ടവരാണ് കേരളത്തിലെ ജനങ്ങള്‍. അവര്‍ ഉത്പതിഷ്ണുത്വത്തെയും നിശ്ചയദാര്‍ഢ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. അവരെ എപ്പോഴും വിജയം തഴുകട്ടെ. അവര്‍ നേട്ടങ്ങളാല്‍ പ്രചോദിതരാകുന്നതു തുടരട്ടെയെന്നും മോഡി എക്സില്‍ കുറിച്ചു.

നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കേരളപ്പിറവി ആശംസകള്‍ അര്‍പ്പിച്ചിരുന്നു. നമ്മുടെ സംസ്ഥാനത്ത് വികസനവും പുരോഗതിയും ഉറപ്പാക്കാനും സാമൂഹിക ഐക്യം ദൃഢപ്പെടുത്താനും വേണ്ടി നമുക്കൊരുമിച്ച് പ്രയത്‌നിക്കാം. ഒപ്പം മാതൃഭാഷയായ മലയാളത്തിന്റെ പരിപോഷണത്തെ ത്വരിതപ്പെടുത്താം. ആശംസാ സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് കൂടുതല്‍ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിതെന്നും ആ ബോധ്യമുള്‍ക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാന്‍ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസാ സന്ദേശത്തില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.