പാരീസ്: ഫ്രാന്‍സില്‍ ചാവേര്‍ ആക്രമണ ഭീഷണിയുമായി യുവതി. പാരീസിലെ തിരക്കേറിയ മെട്രോ സ്റ്റേഷനിലാണ് സംഭവം. ശിരോവസ്ത്രം ധരിച്ചെത്തിയ യുവതി ചാവേര്‍ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നഗരം മുള്‍മുനയിലായതോടെ പോലീസ് യുവതിക്ക് നേരെ വെടിയുതിര്‍ത്ത് കീഴടക്കുകയായിരുന്നു.
ബിബ്ലിയോത്തിക് ഫ്രാങ്കോയിസ്-മിറ്ററാന്‍ഡ് മെട്രോ സ്റ്റേഷനിലാണ് സംഭവം. മതമുദ്രാവാക്യം മുഴക്കി 'നിങ്ങള്‍ എല്ലാവരും മരിക്കാന്‍ പോകുന്നു'' എന്ന് ആക്രോശിച്ചുകൊണ്ട് ചാവേറാക്രമണം നടത്തും എന്നായിരുന്നു യുവതിയുടെ ഭീഷണി. എന്നാല്‍ യുവതിയുടെ പക്കല്‍ നിന്ന് സ്ഫോടക വസ്തുക്കളോ മറ്റ് ആയുധങ്ങളോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പോലീസ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചതോടെ ആണ് യുവതിക്ക് നേരെ പോലീസ് വെടിയുതിര്‍ത്തത്. വയറ്റില്‍ വെടിയുണ്ടകള്‍ തുളച്ചു കയറി പരിക്കേറ്റ ഇവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കിയിട്ടുണ്ടെന്ന് അഗ്‌നിശമന സേന അറിയിച്ചു. അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിയുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.
സ്ത്രീയുടെ പെരുമാറ്റം കണക്കിലെടുത്ത് ഇവര്‍ ഒരു തീവ്രവാദിയാകാം എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മെട്രോ സ്റ്റേഷന്‍ അധികൃതര്‍ അടിയന്തരമായി അവിടം ഒഴിപ്പിച്ചു.
ഒക്ടോബര്‍ 13 മുതല്‍ ഫ്രാന്‍സ് ജാഗ്രത'യിലാണ്. വടക്കന്‍ നഗരമായ അരാസില്‍ ഒരു അദ്ധ്യാപികയെ ഒരു ഇസ്ലാമിക പൂര്‍വ വിദ്യാര്‍ത്ഥി കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യത്ത് ജാഗ്രത ഉടലെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.