പ്രശസ്ത സംഗീതജ്ഞ ഡോ. ലീല ഓംചേരി അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞ ഡോ. ലീല ഓംചേരി അന്തരിച്ചു

തിരുവനന്തപുരം: സംഗീതജ്ഞയും പ്രശസ്ത നാടകകൃത്ത് ഓംചേരി എന്‍ എന്‍ പിള്ളയുടെ ഭാര്യ ഡോ. ലീല ഓംചേരി (94) അന്തരിച്ചു. യും ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപികയാണ്.

പ്രശസ്ത പിന്നണി ഗായകന്‍ കമുകറ പുരുഷോത്തമന്റെ സഹോദരിയാണ്. 2009ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.

കമുകറ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളായി കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ ജനിച്ച ലീല ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് കര്‍ണാടക- ഹിന്ദുസ്ഥാനി സംഗീതങ്ങളില്‍ ബിരുദവും എംഎയും പിഎച്ച്ഡിയും പൂര്‍ത്തിയാക്കി. ഏറെക്കാലം ഡല്‍ഹി സര്‍വ്വകലാശാലയില്‍ അധ്യാപികയായിരുന്നു.

ക്ലാസിക്കല്‍ കലാരൂപങ്ങളെ കുറിച്ചുള്ള നിരവധി ഗവേഷണ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കേരളത്തിലെ ലാസ്യരചനകള്‍, ദി ഇമ്മോര്‍ട്ടല്‍സ് ഓഫ് ഇന്ത്യന്‍ മ്യൂസിക് (ഡോ. ദീപ്തി ഓംചേരി ഭല്ലയോടൊപ്പം), ഗ്ലീനിങ്‌സ് ഓഫ് ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് ആര്‍ട്ട് സ്റ്റഡീസ് ഇന്‍ ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് അലൈഡ് ആര്‍ട്ട്‌സ് എന്നിവയാണു പ്രധാന കൃതികള്‍.

കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് (1990), യു.ജി.സി. നാഷണല്‍ അസോഷ്യേറ്റ് അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.