യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യയിലേക്ക്

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും. പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനൊപ്പം ഇന്ത്യയില്‍ എത്തുന്ന ആന്റണി ബ്ലിങ്കന്‍ മന്ത്രിതല ചര്‍ച്ചകളിലും പങ്കെടുക്കും.

ഇന്ന് മുതല്‍ ഈ മാസം 10 വരെ നീണ്ടുനില്‍ക്കുന്ന ഇസ്രയേല്‍, ജോര്‍ദാന്‍ സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് ബ്ലിങ്കന്‍ ഇന്ത്യയില്‍ എത്തുക. ഇന്ത്യന്‍ പ്രതിനിധികളായ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവിവിലേക്കാണ് ആദ്യം പോകുന്നത്. ഹമാസിനെതിരായ യുദ്ധത്തെ ഭീകരതയ്ക്ക് എതിരായ പോരാട്ടമെന്ന നിലപാട് സ്വീകരിച്ച ഇസ്രയേലിന് പിന്തുണ ആവര്‍ത്തിക്കുകയാണ് ബ്ലിങ്കന്റെ ഇസ്രയേല്‍ സന്ദര്‍ശനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഇന്ത്യയ്ക്ക് പുറമേ ജപ്പാന്‍, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങളും ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശന പട്ടികയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.