ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ‘കാലം സാക്ഷി ’ ഷാർജയിൽ പ്രകാശനം ചെയ്തു

ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ‘കാലം സാക്ഷി ’ ഷാർജയിൽ പ്രകാശനം ചെയ്തു

ഷാർജ: ഉമ്മൻ ചാണ്ടിക്ക് ഇനിയും നീതി ലഭിക്കേണ്ടതുണ്ട്. അതിന് കാലം സാക്ഷിയാകും. ഉമ്മൻ ചാണ്ടിയുടെ ആത്മകഥയായ ‘കാലം സാക്ഷി ’ എന്ന പുസ്തകത്തിന്റെ പ്രകാശന വേദിയിൽ മകൾ അച്ചു ഉമ്മന്റെ ഉറച്ച വാക്കുകൾ. മൂല്യാധിഷ്ഠിത ജീവിതം നയിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും വിജയത്തിന് വേണ്ടി അദേഹം കുറുക്കുവഴികൾ സ്വീകരിച്ചിരുന്നില്ലെന്നും അച്ചു ഉമ്മൻ പറഞ്ഞു.

ഷാർജ അന്തർദേശിയ പുസ്തകോത്സവ വേദിയായ എക്സ്പോ സെന്ററിലെ റൈറ്റേഴ്‌സ് ഫോറത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം തയ്യാറാക്കിയ പുസ്തകം വ്യവസായിയും ആസ ഗ്രൂപ്പ് ചെയർമാനുമായ സി പി സാലിഹിന് നൽകി അച്ചു ഉമ്മൻ പ്രകാശനം ചെയ്തു.

ഉമ്മൻ ചാണ്ടി സ്വീകരിച്ച ഓരോ നിലപാടും ദൈവത്തിനും മനുഷ്യർക്കും നിരക്കുന്നതായിരുന്നുവെന്ന് സണ്ണിക്കുട്ടി ഏബ്രഹാമിന്റെ സാക്ഷ്യം.ഈ പുസ്തകം തയ്യാറാക്കുക എന്നത് കാലത്തിന്റെ നിയോഗമായിരുന്നുവെന്ന് അദേഹം വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ സഹചാരിയായിരുന്ന പ്രവാസി സംഘടനാ നേതാവ് പുന്നക്കൻ മുഹമ്മദലി മാധ്യമ പ്രവർത്തക വനിത വിനോദ് എന്നിവർ പ്രസംഗിച്ചു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.