വത്തിക്കാന്‍ സിറ്റി: കര്‍ത്താവ് അനുഗ്രഹിക്കാനും ദൈവീക ദൗത്യത്തില്‍ ക്ഷമയോടെയായിരിക്കാനും തനിക്കു വേണ്ടി പ്രാര്‍ഥിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് നവംബറിലെ പ്രാര്‍ഥനാ നിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ. കഴിഞ്ഞ ദിവസം മാര്‍പ്പാപ്പയുടെ ആഗോള പ്രാര്‍ത്ഥനാ ശൃംഖല (വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ് വര്‍ക്ക്) പുറത്തുവിട്ട പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗ വീഡിയോയിലാണ് പാപ്പയുടെ അഭ്യര്‍ത്ഥന.
'കര്‍ത്താവ് എന്നെ അനുഗ്രഹിക്കണമെന്നു പ്രാര്‍ഥിക്കുക. പരിശുദ്ധാത്മാവിനെ ശ്രവിച്ചുകൊണ്ട് വിവേചന ബുദ്ധിയോടെ സഭയോടൊത്തു മുന്നേറാന്‍ നിങ്ങളുടെ പ്രാര്‍ഥന എന്നെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും' - മാര്‍പാപ്പ വിശ്വാസികളെ ഓര്‍മിപ്പിച്ചു.
മാര്‍പാപ്പാ സ്ഥാനം സ്വീകരിക്കുന്നതിലൂടെ ആരുടെയും മനുഷ്യത്വം നഷ്ടപ്പെടുന്നില്ലെന്നും ദൈവത്തിന്റെ വിശുദ്ധരും വിശ്വസ്തരുമായ ആളുകളുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെ മനുഷ്യത്വം അനുദിനം വളരുന്നുവെന്നും മാര്‍പാപ്പ വ്യക്തമാക്കിയിരുന്നു.
ഒരു അജപാലനായിരിക്കുക എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് വ്യക്തി സ്വയം ബോധവാനാകണം. നമ്മുടെ പിതാവായ ദൈവത്തെപ്പോലെ കൂടുതല്‍ ദയയും കരുണയും എല്ലാറ്റിനുമുപരിയായി കൂടുതല്‍ ക്ഷമയും ഉള്ളവനാകാന്‍ പഠിക്കണം.
മാര്‍പാപ്പമാര്‍ പലപ്പോഴും ദൈവ തിരുമുമ്പാകെ കഠിനമായി വിധിക്കപ്പെടുന്നു. തന്റെ ശുശ്രൂഷയെക്കുറിച്ചുള്ള ഗൗരവമേറിയ ഒരു കണക്ക് ദൈവത്തിന് സമര്‍പ്പിക്കേണ്ടി വരും. ദയയോടെ വിധിക്കപ്പെടാന്‍ തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പാപ്പ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.
'മാര്‍പാപ്പയായിരിക്കുക എന്ന പ്രക്രിയയിലുടനീളം പിതാവായ ദൈവത്തെപ്പോലെ കൂടുതല്‍ ക്ഷമയുള്ളവരായിരിക്കേണ്ടതുണ്ട്. പരിശുദ്ധാത്മാവിന്റെ സഹായം ലഭിക്കാന്‍ എനിക്കുവേണ്ടി പ്രാര്‍ഥിക്കണം' എന്ന അഭ്യര്‍ഥനയോടെയാണ് മാര്‍പാപ്പ വീഡിയോ സന്ദേശം അവസാനിപ്പിച്ചത്.
മാര്‍പാപ്പയുടെ ഇതുവരെയുള്ള പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.