സിഡ്നി: ഭീകരവാദക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് റദ്ദാക്കിയ പൗരത്വം തീവ്രവാദിയായ അബ്ദുൾ നാസർ ബെൻബ്രിക്കെക്ക് തിരികെ നൽകാൻ ഉത്തരവിട്ട് ഓസ്ട്രേലിയൻ ഹൈക്കോടതി. തീവ്രവാദ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടതിന് ശേഷവും ഓസ്‌ട്രേലിയക്കാരുടെ പൗരത്വം റദ്ദാക്കാൻ സർക്കാരിന് കഴിയില്ലെന്ന് തീവ്രവാദി അബ്ദുൾ നാസർ ബെൻബ്രിക്ക ഹൈക്കോടതിയിൽ വാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൗരത്വം വീണ്ടും ലഭിച്ചത്.
അൾജീരിയയിൽ ജനിച്ച ബെൻബ്രിക്ക 2008ൽ തീവ്രവാദ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു. ക്രൗൺ കാസിനോ, മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവയുൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ ഓസ്‌ട്രേലിയക്കാർക്കെതിരെ അക്രമാസക്തമായ ജിഹാദ് അഴിച്ചുവിടാൻ പദ്ധതിയിട്ട തീവ്രവാദിയാണ് ബെൻബ്രിക്ക. ഇരട്ട പൗരനായിരുന്ന അദ്ദേഹം 15 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. ജയിൽ മോചിതനാകുന്നതിന് മുമ്പ് അന്നത്തെ ആഭ്യന്തര മന്ത്രി പീറ്റർ ഡട്ടൺ അദേഹത്തിന്റെ ഓസ്‌ട്രേലിയൻ പൗരത്വം റദ്ദാക്കുകയായിരുന്നു.
ക്രിമിനൽ കുറ്റത്തിന് ഒരാളെ ശിക്ഷിക്കാനുള്ള അധികാരം ജുഡീഷ്യറിയിൽ നിക്ഷിപ്തമാകണമെന്നും അധികാരങ്ങൾ മന്ത്രിക്ക് നൽകിയതിനാൽ നിയമങ്ങൾ ഭരണഘടനാപരമായതല്ലെന്നും ബെൻബ്രിക്കയുടെ അഭിഭാഷകൻ വാദിച്ചു. കോടതികൾക്ക് മാത്രമായി നിക്ഷിപ്തമായ അധികാരങ്ങൾ മന്ത്രിക്ക് നൽകുന്നില്ലെന്ന് കോമൺവെൽത്തിന് വേണ്ടി അഭിഭാഷകർ വാദിച്ചു. വസ്തുതാന്വേഷണത്തിൽ ഏർപ്പെടാനോ വിധി പറയാനോ ശിക്ഷ വിധിക്കാനോ ഒരു മന്ത്രിയുടെ ആവശ്യമില്ല.
ബെൻബ്രിക്കയ്ക്ക് അനുകൂലമായ വിധി കോടതിയിൽ നിന്നും വന്നു. പൗരത്വ നിയമത്തിലെ 36 ഡി വകുപ്പ് അസാധുവാണെന്ന് വിധിച്ചു. കാരണം അത് ജുഡീഷ്യറിക്ക് മാത്രമുള്ള അധികാരങ്ങൾ മന്ത്രിക്ക് നൽകുന്നു. ചീഫ് ജസ്റ്റിസ്, സൂസൻ കീഫെൽ, ജസ്റ്റിസുമാരായ സ്റ്റീഫൻ ഗാഗെലർ, ജാക്വലിൻ ഗ്ലീസൺ, ജെയ്ൻ ജാഗോട്ട് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ശിക്ഷിക്കപ്പെട്ടവർക്ക് കൂടുതൽ ശിക്ഷ നൽകാനുള്ള അധികാരം മന്ത്രിമാർക്ക് നൽകാൻ പാർലമെന്റിന് കഴിയില്ലെന്ന് അവർ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.