ഗാസ സിറ്റിയുടെ തൊട്ടടുത്ത് ഇസ്രയേല്‍ കരസേന; വിദേശികളായ ബന്ദികളെ മോചിപ്പിക്കാന്‍ തയാറെന്ന് ഹമാസ്

ഗാസ സിറ്റിയുടെ തൊട്ടടുത്ത് ഇസ്രയേല്‍ കരസേന; വിദേശികളായ ബന്ദികളെ മോചിപ്പിക്കാന്‍ തയാറെന്ന് ഹമാസ്

ഗാസ സിറ്റി: യുദ്ധം ആരംഭിച്ച് 27 ദിവസം പൂര്‍ത്തിയായതോടെ ഇസ്രയേല്‍ കരസേന ഗാസ സിറ്റിയുടെ തൊട്ടടുത്തെത്തി. ഗാസ സിറ്റിയുടെ കവാടത്തിനരികിലെത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ഇതോടെ ബന്ദികളില്‍ വിദേശികളായ ഏതാനും പേരെ ഉടന്‍ മോചിപ്പിക്കാമെന്ന് ഹമാസ് മധ്യസ്ഥരെ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പിന്റെ സായുധ വിഭാഗമായ അല്‍ ഖസം ബ്രിഗേഡ്‌സിന്റെ വക്താവ് അബു ഉബൈദ ഇക്കാര്യം ടെലിഗ്രാം ആപ്പിലെ വീഡിയോയില്‍ സ്ഥിരീകരിച്ചു. ബന്ദികളാക്കിയവരുടെ എണ്ണത്തെക്കുറിച്ചോ അവരുടെ രാജ്യങ്ങളെക്കുറിച്ചോ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.

ഇസ്രയേല്‍ കടുത്ത ആക്രമണം തുടരുന്നതിനിടെ ഗാസയില്‍ പരിമിതമായ ഒഴിപ്പിക്കല്‍ മാത്രമാണ് നടക്കുന്നത്. വിദേശ പാസ്‌പോര്‍ട്ടുള്ളവരെയും ഗുരുതരമായി പരിക്കേറ്റ ചിലരെയും റാഫ അതിര്‍ത്തിയിലൂടെ ഈജിപ്തിലെത്തിച്ചു.

24 മണിക്കൂറിനിടെ ഹമാസിന്റെ മുന്നൂറിലധികം കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ വ്യക്തമാക്കി. വടക്കന്‍ ഗാസയിലെ ഭൂമിക്കടിയിലുള്ള ഒളിസങ്കേതങ്ങളാണ് പ്രധാനമായും ലക്ഷ്യമിട്ടത്.

അതേസമയം ഇസ്രയേല്‍ സേനയുടെ കടന്നു കയറ്റത്തെ ശക്തമായി ചെറുക്കുകയാണെന്ന് ഹമാസ് അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ ഗാസയിലേക്കുള്ള ഇസ്രയേല്‍ നീക്കം പ്രതിരോധിച്ചുള്ള ആക്രമണത്തില്‍ ഒരു സൈനികനെ വധിച്ചെന്നും രണ്ട് സൈനികവാഹനങ്ങള്‍ തകര്‍ത്തെന്നും അല്‍ ഖസം വക്താവ് അവകാശപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.