'പ്രതിസന്ധിയിലാകുമ്പോള്‍ പോര്, ശേഷം സൗഹൃദം'; ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത് നാടകം: വി.ഡി സതീശന്‍

'പ്രതിസന്ധിയിലാകുമ്പോള്‍ പോര്, ശേഷം സൗഹൃദം'; ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത് നാടകം: വി.ഡി സതീശന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത് നാടകമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോരും ശേഷം സൗഹൃദവുമാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഗവര്‍ണറുടെയും സര്‍ക്കാരിന്റെയും ഇടയിലെ പാലമാണ് ബിജെപി. ലാവ്‌ലിന്‍ കേസില്‍ വക്കീലിന് ഇനിയും പനി വരുമെന്നും വിഡി സതീശന്‍ പരിഹസിച്ചു.

തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ ബിജെപിയെ വിജയിപ്പിക്കാന്‍ സിപിഐഎം ബിജെപി ധാരണയാണ്. സിപിഐഎമ്മിനെ ബിജെപി വിമര്‍ശിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകമാണ്. പിണറായി വിജയന്‍ സംഘപരിവാറിന്റെ ഭീഷണിയിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ധവളപത്രം ഇറക്കാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ എന്നും വി.ഡി സതീശന്‍ ചോദിച്ചു. മണി ശങ്കര്‍ അയ്യര്‍ കേരളീയത്തില്‍ പങ്കെടുത്തത് തെറ്റാണ്. കെപിസിസിയെ അറിയിക്കാതെയാണ് മണിശങ്കര്‍ അയ്യര്‍ കേരളീയത്തില്‍ പങ്കെടുത്തത്. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.