സുറിയാനി ഭാഷ സംരക്ഷിക്കപ്പെടണം

സുറിയാനി ഭാഷ സംരക്ഷിക്കപ്പെടണം

കൊച്ചി: സുറിയാനി ഭാഷാ ദിനം വർഷം തോറും നവംബർ 15 ന് ആചരിക്കുന്നു.സുറിയാനി ഭാഷാ വാരം എല്ലാ വർഷവും നവംബർ 9 ന് ആരംഭിച്ച് നവംബർ 15 ന് അവസാനിക്കും. "സുറിയാനി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായിട്ടാണ്" ഈ ദിനം നാം മാറ്റിവച്ചിരിക്കുന്നത് . 2023ലെ ലോക സുറിയാനി ഭാഷാ ദിനത്തിന്റെ പ്രമേയം " സുറിയാനി - സംഗീതത്തിന്റെ ഭാഷ" എന്നാണ്.

സുറിയാനി ഭാഷയെ നിലനിർത്തുന്നതിലൂടെ ക്രൈസ്തവരുടെ ആത്മീയ ജീവിതത്തെയാണ് നിലനിർത്തുന്നത്. സുറിയാനി ഭാഷ നശിച്ചാൽ ഇല്ലാതാകുന്നത് ക്രൈസ്തവരുടെ ചരിത്രവും അവരുടെ പൈതൃകത്തിന്റെ ജീവിത വ്യവഹാരവുമാണ്. മാർത്തോമാ നസ്രാണികളുടെ വേദ ഭാഷയാണിത്. അത് കൊണ്ടുതന്നെ സുറിയാനി ഭാഷ സംരക്ഷിക്കപ്പെടണം.

നസ്രാണികളും സുറിയാനി ഭാഷയും തമ്മിൽ ആഴമായ ബന്ധമുണ്ട്. നസ്രാണികളുടെ അറമായ സുറിയാനിഭാഷ അവരെ ഒന്നിപ്പിച്ചു, സമുദായ ബോധവും സഭാ സ്നേഹവും അവരിൽ ജനിപ്പിച്ചു. സുറിയാനി പ്രേമം എല്ലാ നസ്രാണികളിലുമുണ്ട്. വിദേശച്ചുവ എല്ലാ നസ്രാണി സഭകളിലും ഇപ്പോഴുണ്ടെങ്കിലും എല്ലാവരും സുറിയാനി സഭ എന്നു കൂടി ചേർത്തു പറയാനാണ് ഇഷ്ടപ്പെടുന്നത്. സമുദായ ഐക്യത്തിനു ഈ സുറിയാനിച്ചുവ നല്ലതാണ്. ഈ ആരാധനാഭാഷയെ അവർ അങ്ങേയറ്റം സ്നേഹിച്ചിരുന്നു. അപ്പസ്തോലിക കാലം മുതൽ കേരളത്തിൽ അറമായ/ സുറിയാനി ഭാഷ നിലനിന്നിരുന്നു.

അറാമായ അഥവാ സുറിയാനി ഭാഷ നമ്മുടെ കർത്താവായ ഈശോ മിശിഹായും മർത്ത് മറിയവും ശ്ലീഹന്മാരും സംസാരിച്ച ഭാഷയാണിത്. വെളിപാടിന്റെയും, മാർത്തോമാ ശ്ലീഹായും മറ്റു ശിഷ്യന്മാരും മിശിഹാനുഭവം കൈമാറിയതുമായ ഭാഷ. സുറിയാനി ഭാഷാ ദിനം ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഒന്ന് ചേർന്ന് ആഘോഷിക്കേണ്ടിയിരിക്കുന്നു.

സീറോ മലബാർ സഭയുടെ അൽമായ ഫോറം സെക്രട്ടറിയാണ് ലേഖകൻ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.