കേരളീയം: 'കേരളവും പ്രവാസി സമൂഹവും' നോര്‍ക്ക സെമിനാര്‍ നവംബര്‍ അഞ്ചിന്

കേരളീയം: 'കേരളവും പ്രവാസി സമൂഹവും'  നോര്‍ക്ക സെമിനാര്‍ നവംബര്‍ അഞ്ചിന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായി 'കേരളവും പ്രവാസി സമൂഹവും' (Kerala Diaspora) എന്ന വിഷയത്തില്‍ നോര്‍ക്ക സെമിനാര്‍ സംഘടിപ്പിക്കുന്നു. ലോകമെമ്പാടുമുളള കേരളീയ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ 13 സെഷനുകളാണ് സെമിനാറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നവംബര്‍ അഞ്ചിനു നടക്കുന്ന സെമിനാറില്‍ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉപാധ്യക്ഷനാകും.രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 01.30 വരെയാണ് സെമിനാര്‍.

ഡോ. റേ ജുറൈഡിനി (പ്രഫസര്‍ ഓഫ് മൈഗ്രേഷന്‍ എത്തിക്സ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റി ഖത്തര്‍), ഡോ. ആസാദ് മൂപ്പന്‍ (നോര്‍ക്ക റൂട്ട്‌സ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍), ഡോ. ബാബു സ്റ്റീഫന്‍ (ഫൊക്കാന ചെയര്‍മാന്‍, ഡിസി ഹെല്‍ത്ത്കെയര്‍ സി.ഇ.ഒ), പി.ടി. കുഞ്ഞുമുഹമ്മദ് (പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍), ഷീല തോമസ് ( മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി) ഡോ. ഇരുദയ രാജന്‍ (ചെയര്‍മാന്‍-ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ), ഒ.വി മുസ്തഫ, സി.വി റപ്പായി (ഇരുവരും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ്, ഡോ. കെ. എന്‍. ഹരിലാല്‍ (കേരള സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗവും സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (റിട്ട) പ്രൊഫസര്‍, ഡോ. ജിനു സഖറിയ ഉമ്മന്‍ (വിസിറ്റിങ് പ്രൊഫസര്‍, ഐ.ഐ.എം.എ.ഡി), കെ.വി അബ്ദുള്‍ ഖാദര്‍ (ചെയര്‍മാന്‍, കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ്, ഡേവ് ഹോവാര്‍ത്ത് (ഇന്റര്‍നാഷണല്‍ വര്‍ക്ക്‌ഫോഴ്‌സ് ഹെഡ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍, യു.കെ) എന്നിവരാണ് പ്രഭാഷകര്‍.സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് അംഗം പ്രഫ. കെ.രവിരാമന്‍ മോഡറേറ്ററാവും.

നോര്‍ക്ക സെക്രട്ടറി സുമന്‍ ബില്ല പ്രവാസികാര്യ വകുപ്പ് പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. മന്ത്രിമാര്‍, നിയമസഭാ സാമാജികര്‍, നോര്‍ക്കയില്‍ നിന്നുളള ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരും സെമിനാറില്‍ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.