ചരിത്രത്തില്‍ ആദ്യമായി ദീപാവലി ആഘോഷിച്ച് വാള്‍ട്ട് ഡിസ്‌നി വേള്‍ഡ് റിസോര്‍ട്ട്

ചരിത്രത്തില്‍ ആദ്യമായി ദീപാവലി ആഘോഷിച്ച് വാള്‍ട്ട് ഡിസ്‌നി വേള്‍ഡ് റിസോര്‍ട്ട്

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി അമേരിക്കയിലെ വാള്‍ട്ട് ഡിസ്‌നി വേള്‍ഡ് റിസോര്‍ട്ടില്‍ ദീപാവലി ആഘോഷിച്ചു. ഫ്‌ളോറിഡയില്‍ നടന്ന പരിപാടിയില്‍ ഇന്ത്യയുടെ സംസ്‌കാരവും പൈതൃകവും വിളിച്ചോതുന്ന കലാപരിപാടികളാണ് സംഘടിപ്പിച്ചത്. മൂന്ന് ദിവസം നീണ്ടു നിന്ന ആഘോഷ പരിപാടിയില്‍ ഭാരതത്തിന്റെ തനതായ സംസ്‌കാരവും പൈതൃകവും കാണുന്നതിനായി ആയിരങ്ങളാണ് എത്തിച്ചേര്‍്ന്നത്.

ജാഷ്ന്‍ പ്രൊഡക്ഷന്‍സാണ് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ജിനി ബെറിയുടെ നേതൃത്വത്തില്‍ ഡാന്‍സ് ഫെസ്റ്റും സംഘടിപ്പിച്ചു. രാജ്യത്തുടനീളമുള്ള 400 ല്‍ അധികം നര്‍ത്തകര്‍ ഡിസ്‌നി സ്പ്രിംഗ്‌സ്, ഡിസ്‌നി അനിമല്‍ കിംഗ്ഡം തീം പാര്‍ക്ക് എന്നിവിടങ്ങളില്‍ നൃത്തം അവതരിപ്പിച്ചു. വാള്‍ട്ട് ഡിസ്‌നി വേള്‍ഡ് റിസോര്‍ട്ടില്‍ ആദ്യമായി ദീപാവലി ആഘോഷങ്ങള്‍ നടത്താന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജിനി ബെറി മാധ്യമങ്ങളോട് പറഞ്ഞു. ദീപാവലി പോലുള്ള ആഘോഷങ്ങള്‍ ഇനിയും സംഘടിപ്പിക്കുമെന്നും ദക്ഷിണേഷ്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ആഘോഷിക്കാനും കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും ജാഷ്ന്‍ പ്രൊഡക്ഷന്‍സ് വരും കാലങ്ങളില്‍ ശ്രമിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 26 മുതല്‍ 28 വരെ ആയിരുന്നു പരിപാടികള്‍ നടന്നത്. ഡിസ്‌നി സ്പ്രിംഗ്‌സിലെ ഔദ്യോഗിക പരേഡോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഡിസ്‌നി അനിമല്‍ കിംഗ്ഡം തീം പാര്‍ക്കില്‍ നടന്ന നൃത്ത പരിപാടിയില്‍ ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 17ഓളം ഡാന്‍സ് സ്‌കൂളുകള്‍ പങ്കെടുത്തു. വാള്‍ട്ട് ഡിസ്‌നിയുടെ ഐക്കണുകളായ മിക്കി മൗസും മിനി മൗസും ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.