ശ്വാസം മുട്ടി ഡല്‍ഹി; വായു മലിനീകരണം തുടര്‍ച്ചയായ നാലാം ദിവസവും രൂക്ഷം

ശ്വാസം മുട്ടി ഡല്‍ഹി; വായു മലിനീകരണം തുടര്‍ച്ചയായ നാലാം ദിവസവും രൂക്ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം തുടര്‍ച്ചയായ നാലാം ദിവസവും രൂക്ഷമാകുന്നു. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സില്‍ ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം 483 ആയി.

ദീപാവലി കണക്കിലെടുത്ത് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. ഡല്‍ഹിക്ക് പുറമേ മുംബൈയിലും കൊല്‍ക്കത്തയിലും വായു മലിനീകരണം രൂക്ഷമാണ്.

വായു നിലവാര സൂചിക അനുസരിച്ച് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായു മലിനീകരണം നേരിടുന്ന മൂന്ന് നഗരങ്ങളായി മാറിയിരിക്കുകയാണ് ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത. വായു മലിനീകരണം മൂലം കുട്ടികളിലും പ്രായമായവരിലും ശ്വാസകോശ, നേത്രസംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കുവാന്‍ കാരണമാകുന്നതായാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

വരും ദിവസങ്ങളില്‍ വായു മലിനീകരണം കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.