അബുദാബി: യുഎഇയില്‍ ചൈനീസ് സിനോഫോം പി ഫിസർ ബയോ ടെക് വാക്സിനെടുത്തവർ 941,556 എന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം. 24 മണിക്കൂറിനിടെ 53,859 ഡോസ് വാക്സിനാണ് നല്‍കിയത്. ഇതോടെയാണ് വാക്സിനെടുത്തവരുടെ എണ്ണം 941,556 ആയത്. രാജ്യത്തുടനീളമുളള സൗജന്യ വാക്സിന്‍ ക്യാംപെയിനിന്റെ ഭാഗമായി വരുന്ന മാർച്ചോടെ ജനസംഖ്യയുടെ പകുതി പേർക്ക് വാക്സിന്‍ നല്‍കുകയെന്നുളളതാണ് ലക്ഷ്യം. വാക്സിന്‍ നല്‍കുന്ന രാജ്യങ്ങളുടെ കണക്കെടുക്കുമ്പോള്‍ ഇസ്രായേലിനുപിന്നില്‍ രണ്ടാം സ്ഥാനത്താണ് യുഎഇ.
യുഎഇയില്‍ ഇന്നലെ 2950 പേർക്കാണ് കോവിഡ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച രേഖപ്പെടുത്തിയ 2988 ആണ് രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്. ഇന്നലെ 2218 പേരാണ് രോഗമുക്തി നേടിയത്. യുഎഇയില്‍ ഇതുവരെ 224704 പേരിലാണ് കോവിഡ് രേഖപ്പെടുത്തിയത്. 201396 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മൂന്ന് മരണം കൂടി രേഖപ്പെടുത്തിയതോടെ ആകെ മരണസംഖ്യ 697 ആയും ഉയർന്നു. ആക്ടീവ് കേസുകള്‍ 22 611 ആണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.