കുവൈറ്റും ജപ്പാനും ശക്തമായ പരിസ്ഥിതി ബന്ധം പങ്കിടുന്നു: ജാപ്പനീസ് അംബാസിഡര്‍

കുവൈറ്റും ജപ്പാനും ശക്തമായ പരിസ്ഥിതി ബന്ധം പങ്കിടുന്നു: ജാപ്പനീസ് അംബാസിഡര്‍

കുവൈറ്റ് സിറ്റി: കുവൈറ്റ്-ജാപ്പനീസ് ബന്ധവും പരിസ്ഥിതി അവബോധം വളര്‍ത്തുന്നതില്‍ ഉഭയകക്ഷി സഹകരണത്തിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞ് കുവൈറ്റിലെ ജാപ്പനീസ് അംബാസിഡര്‍ മോറിനോ യസുനാരി.

പ്രത്യേകിച്ച് യുവതലമുറയില്‍ ആഴത്തിലുള്ള പരിസ്ഥിതി സംരക്ഷണ അവബോധം വളര്‍ത്തുന്നതില്‍ ഇരു രാജ്യങ്ങളും കൂട്ടായി പ്രവര്‍ത്തിക്കണം. ജനറല്‍ എന്‍വയോണ്‍മെന്റല്‍ അതോറിറ്റിയുമായി സഹകരിച്ച് കുവൈറ്റ് പരിസ്ഥിതി അസോസിയേഷന്‍ സംഘടിപ്പിച്ച ''കടലാമ സംരക്ഷണ പ്രവര്‍ത്തനം'' എന്നറിയപ്പെടുന്ന ഷുവൈഖ് ബീച്ചിലെ ശുചീകരണ ക്യാമ്പയിന്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദേഹം.

സമുദ്ര പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ പുനസ്ഥാപിക്കാനും തീരപ്രദേശങ്ങള്‍ ശുചീകരിക്കാനും ലക്ഷ്യമിട്ട് 2000ല്‍ ആരംഭിച്ചതാണ് ഈ ക്യാമ്പയിന്‍. കുവൈറ്റ് തീരത്ത് കാണപ്പെടുന്ന നാല് തരം കടലാമകളായ പച്ച കടലാമ, ലോഗര്‍ഹെഡ് കടലാമ, ലെതര്‍ബാക്ക് കടലാമ, ഹോക്‌സ്ബില്‍ കടലാമ എന്നിവയ്ക്ക് സമുദ്ര മലിനീകരണത്തിലൂടെ അപകട സാധ്യതയുള്ളതാണെന്നാണ് കണ്ടെത്തല്‍.

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തിലൂടെ തീരദേശ, സമുദ്ര പരിസ്ഥിതി കാത്ത് സൂക്ഷിക്കുന്നതിനൊപ്പം അതിലെ ജീവജാലങ്ങളെ സംരക്ഷിക്കുകയും ശുദ്ധവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.