ഗോൾഡ്കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഗോൾഡ്കോസ്റ്റിലെ ഏറ്റവും വലിയ തീം പാർക്കായ വാർണർ ബ്രദേഴ്സിന്റെ മൂവി വേൾഡിൽ ശനിയാഴ്ച അരങ്ങേറിയ ദീപാവലി ആഘോഷം കാണികൾക്ക് സമ്മാനിച്ചത് പുത്തൻ അനുഭവം. ഏകദേശം 5000ത്തിലധികം ആളുകൾ പങ്കെടുത്ത പരിപാടിയിലേക്കുള്ള പ്രവേശനം ടിക്കറ്റ് മൂലമായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറു മണി മുതൽ രാത്രി 11 മണി വരെയായിരുന്നു ദീപാവലി ഫെസ്റ്റിവൽ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങൾ, അൺലിമിറ്റഡ് റൈഡുകൾ എന്നിവ ആവോളം ആസ്വദിക്കാൻ കാണികൾക്ക് സാധിച്ചു.
ഓസ്ട്രേലിയൻ ഇൻഡ്യൻ ഇവന്റ്സ് കോ ആണ് പ്രോഗ്രാം ഏറ്റെടുത്ത് നടത്തിയത്. സായാഹ്നം കുടുംബ സമേതം ആഘോഷിക്കാമെന്നതായിരുന്നു പരിപാടിയുടെ ഏറ്റവും വലിയ നേട്ടം. വലിയ ക്യൂകളും ട്രാഫിക്കും ഒഴിവാക്കാൻ ആവശ്യമായ നടപടികൾ അധികൃതർ മുൻകൂട്ടി സ്വീകരിച്ചിരുന്നത് ഫെസ്റ്റിവലിന് എത്തിയവർക്ക് ഏറെ ഗുണം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.