കോഴിക്കോട്: കോവിഡ് ബാധിതനായ കെ.എം. ഷാജി എംഎല്‍എയ്ക്ക് ഹൃദയാഘാതം. ഇതേ തുടർന്ന് എംഎൽഎയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും ചെയ്തു. ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹമുള്ളത്.
ചികിത്സയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയില്‍ കെ.എം. ഷാജിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു . ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് അദ്ദേഹം പോസിറ്റീവായത്. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയെ വിജിലൻസ് സംഘം ചോദ്യം ചെയ്തിരുന്നു. എംഎൽഎയ്ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.