ഡല്‍ഹി: നിര്‍ണായക മല്‍സരത്തില്‍ ബംഗ്ലദേശിനോട് തോറ്റ് ശ്രീലങ്ക സെമി കാണാതെ പുറത്ത്. സെമി കാണാതെ പുറത്താകുന്ന മൂന്നാമത്തെ ടീമാണ് ശ്രീലങ്ക. നേരത്തെ തന്നെ ബംഗ്ലദേശും ഇംഗ്ലണ്ടും സെമി കാണാതെ പുറത്തായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 280 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് നജ്മുള്‍ ഹൊസൈന്‍, ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ എന്നിവരുടെ മികവിലാണ് ആശ്വാസ ജയം കണ്ടെത്തിയത്. അര്‍ധസെഞ്ചുറി നേടിയ ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 159 റണ്‍സ് കൂട്ടുകെട്ട് മല്‍സരത്തില്‍ നിര്‍ണായകമായി.
ഇരുവരും പുറത്തായതിനു ശേഷം തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 41.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലദേശ് വിജയതീരത്തെത്തി.
നായകന്റെ കളി പുറത്തെടുത്ത ഷാക്കിബ് 65 പന്തില്‍ 82 റണ്‍സെടുത്തു. ഷാന്റോ 101 പന്തില്‍നിന്ന് 90 റണ്‍സ് നേടി. ഇരുവരെയും അടുത്തടുത്ത് പുറത്താക്കി ഏയ്ഞ്ചലോ മാത്യൂസ് ശ്രീലങ്കയ്ക്ക് അല്‍പം പ്രതീക്ഷ നല്‍കിയെങ്കിലും ഹൃദോയിയും തന്‍സിം ഹസനും ചേര്‍ന്ന് ബംഗ്ലദേശിനെ വിജയതീരത്തെത്തിച്ചു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ചരിത് അസലങ്കയുടെ (108) സെഞ്ചുറിയുടെ കരുത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. സദീര സമരവിക്രമ (41), പാതും നിസങ്ക(41), ധനഞ്ജയ ഡിസില്‍വ (34), മഹീഷ തീക്ഷണ(22) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി.
ബംഗ്ലദേശിന് വേണ്ടി തന്‍സിം മൂന്നും, ഷക്കിബ് അല്‍ ഹസന്‍, ഷരിഫുള്‍ ഇസ്ലാം എന്നിവര്‍ ഈരണ്ടു വിക്കറ്റു വീതവും വീഴ്ത്തി. ഷക്കിബ് അല്‍ഹസനാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.