തിരുവനന്തപുരം: ഗതാഗത നിയമ ലംഘനത്തിന് പിഴ അടക്കാത്തവര്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ പുക സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റോഡ് സുരക്ഷ കമ്മറ്റി തീരുമാനമെടുത്തു.
സര്‍ക്കാര്‍ അംഗീകരിച്ചിട്ടള്ള പുക പരിശോധന കേന്ദ്രങ്ങളില്‍ സര്‍ട്ടിഫിക്കറ്റിനായി എത്തുമ്പോള്‍ പിഴക്കുടിശിക ഉണ്ടോയെന്ന് പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഗതാഗത നിയമ ലംഘനങ്ങളുടെ പിഴയെല്ലാം അടച്ച വാഹനങ്ങള്‍ക്ക് മാത്രം പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതിയെന്നാണ് റോഡ് സുരക്ഷാ കമ്മറ്റിയുടെ പുതിയ നിര്‍ദേശം.
കൂടാതെ പിഴക്കുടിശിക വരുത്തുന്നവരെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദേശവും റോഡ് സുരക്ഷാ കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. ഇക്കാര്യം ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.