സലീം അയ്യനത്തിന്റെ 'മലപ്പുറം മെസ്സി' ബർണാഡ് അന്നർട്ടെ എബി ഷാനിബ് കമാലിന് നൽകി പ്രകാശനം ചെയ്തു

സലീം അയ്യനത്തിന്റെ 'മലപ്പുറം മെസ്സി' ബർണാഡ് അന്നർട്ടെ എബി ഷാനിബ് കമാലിന് നൽകി പ്രകാശനം ചെയ്തു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സലീം അയ്യനത്തിന്റെ മലപ്പുറം മെസ്സി എന്ന പുസ്തകം ഘാന ദേശീയ ഫുട്ബോളറും, സിനിമാ നടനുമായ ബർണാഡ് അന്നർട്ടെ എബി, ഷാനിബ് കമാലിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ സന്നിഹിതരായവർ മെസ്സിയുടെ ജെഴ്സി അണിഞ്ഞ് ആരവങ്ങളാൽ പവലിയനുകൾക്കരികിലൂടെ നടന്നു നീങ്ങിയത് കൗതുകമുണർത്തി.

പ്രശസ്ത എഴുത്തുകാരൻ അർഷാദ് ബത്തേരി അദ്ധ്യക്ഷനായ ചടങ്ങിൽ പോൾ സെബാസ്റ്റ്യൻ പുസ്തകത്തെ പരിചയപ്പെടുത്തി. പ്രവാസ ജീവിത പരിസരങ്ങളിൽ നിന്ന് കണ്ടെടുക്കുന്ന കഥകളിൽ കാലത്തെ അടയാളപ്പെടുത്തുന്ന രാഷ്ട്രീയ നിരീക്ഷണങ്ങൾ ഉൾച്ചേർത്തതാണ് സലീമിന്റെ കഥകൾ എന്നും ബിംബങ്ങളാലും രൂപകങ്ങളാലും മനോഹരമാക്കിയ കഥകൾ വായനക്കാരെ ത്രസിപ്പിക്കുന്നതാണെന്നും പോൾ സെബാസ്റ്റ്യൻ പറഞ്ഞു.

ഷീലാ പോൾ രാമച്ച, മുനവ്വർ വളാഞ്ചേരി, പി.ശിവപ്രസാദ്, പുന്നക്കൻ മുഹമ്മദാലി, രാഗേഷ് വെങ്കിലാട്ട്, റാഫി അയ്യനത്ത്, ഷക്കീംചേക്കുപ്പ, ശ്രീജ വിനീഷ് കലാമണ്ഡലം, ഉഷ ഷിനോജ് എന്നിവർ സംസാരിച്ചു. സലീം അയ്യനത്ത് നന്ദിയും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.