അഹമ്മദാബാദ്: നിര്‍ണായക മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോടു തോറ്റ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് സെമി കാണാതെ പുറത്തായി. നിര്‍ണായക മല്‍സരത്തില്‍ തോറ്റുവെങ്കിലും മികച്ച പ്രകടനമാണ് അഫ്ഗാന്‍ ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
കൂറ്റന്‍ വിജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ അഫ്ഗാന്‍ നായകന്‍ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്തു. എന്നാല്‍ ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചു കണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാന്‍ നായകനും ദക്ഷിണാഫ്രിക്കന്‍ ബൗളേഴ്‌സിന് മുന്നില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
മുന്‍നിരയും മധ്യനിരയും തകര്‍ന്നടിഞ്ഞു. ഒരറ്റത്ത് ഉറച്ച് നിന്ന അസ്മത്തുള്ള ഒമര്‍സായി ആണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. അഫ്ഗാന്റെ ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ സെഞ്ചുറിക്ക് അകലെ വരെ എത്തിയെങ്കിലും സെഞ്ചുറി തികയ്ക്കാന്‍ ഒപ്പം നില്‍ക്കാന്‍ ടീമില്‍ ബാറ്റര്‍മാര്‍ ആരും ബാക്കി ഉണ്ടായില്ല.
മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു തിടുക്കവും ഉണ്ടായില്ല. സമയമെടുത്താണ് ടീം ബാറ്റ് ചെയ്തത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാന്‍ ബൗളര്‍മാര്‍ മത്സരത്തിലേക്ക് തിരിച്ച് വരാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തോറ്റെങ്കിലും തല ഉയര്‍ത്തിയാണ് അഫ്ഗാനിസ്ഥാന്‍ മടങ്ങുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ലോകകപ്പില്‍ സെമിക്ക് തൊട്ടരികില്‍ വരെ എത്തിയെന്നത് ക്രിക്കറ്റ് ഉള്ള കാലത്തോളം പറയപ്പെടും. ഒന്നുമല്ലായ്മയില്‍ നിന്ന് തുടങ്ങിയ ഒരു ടീമിന് ഇനിയും ഒരുപാട് മുന്നേറാനുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.