പിആര്‍എസ് വായ്പയെടുത്ത കര്‍ഷകര്‍ക്ക് ബാധ്യതയുണ്ടാവില്ല: ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി

പിആര്‍എസ് വായ്പയെടുത്ത കര്‍ഷകര്‍ക്ക് ബാധ്യതയുണ്ടാവില്ല: ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി

തിരുവനന്തപുരം: ഒരു കര്‍ഷകനും പിആര്‍എസ് വായ്പയുടെ പേരില്‍ ബാധ്യതയുണ്ടാകുന്നില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍. അതിന്റെ പൂര്‍ണ ബാധ്യയതും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നതെന്നും പലിശയാണെങ്കിലും അതുമായി ബന്ധപ്പെട്ട തിരിച്ചടവിന്റെ കാര്യത്തിലായാലും ഇടപെടുന്നത് സര്‍ക്കാര്‍ തന്നെയാണ്.

കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒന്നിച്ചുള്ള പദ്ധതിയാണ് നെല്ല് സംഭരണം. 28 രൂപ 20 പൈസയില്‍ 20 രൂപ 60 പൈസ കേന്ദ്രവും ഏഴ് രൂപ 80 പൈസ സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത്. നെല്ല് സംഭരണം കഴിഞ്ഞ് അതിന്റെ നടപടികള്‍ എല്ലാ പൂര്‍ത്തിയായി റേഷന്‍ കടയിലുടെ അരി വിതരണം പൂര്‍ത്തിയായ ശേഷമാണ് കേന്ദ്ര വിഹിതം ലഭിക്കുക.

അതിന് ആറ് മാസം സമയമെടുക്കും. കര്‍ഷകര്‍ക്ക് അത്രയും സമയം വൈകാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പിആര്‍എസ് വായ്പയിലൂടെ നെല്ല് സംഭരിച്ചാല്‍ ഉടന്‍ പണം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കടബാധ്യതയെ തുടര്‍ന്ന് കുട്ടനാട്ടില്‍ തകഴി സ്വദേശിയായ പ്രസാദ് (55) ആത്മഹത്യ ചെയ്തിരുന്നു. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റായ പ്രസാദ് കൃഷി ആവശ്യത്തിന് വായ്പക്ക് വേണ്ടി ബാങ്കിനെ സമീപിച്ചിരുന്നെങ്കിലും പിആര്‍എസ് വായ്പ കുടിശിക ചൂണ്ടിക്കാട്ടി വായ്പ അനുവദിച്ചിരുന്നില്ല. എന്നാല്‍ കര്‍ഷകന്റെ ആത്മഹത്യക്ക് കാരണമായ വിഷയം എന്താണെന്ന് നോക്കി അതിനെ പറ്റിവിശദമായി പറയാമെന്നായിരുന്നു ജി. ആര്‍ അനില്‍ പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.