ബന്ദികളെ മോചിപ്പിക്കാൻ മാർപ്പാപ്പ ന‍ടത്തുന്ന ശ്രമങ്ങൾക്ക് നന്ദി പറഞ്ഞ് ഹമാസ് ബന്ദിയാക്കിയ 23കാരന്റെ അമ്മ

ബന്ദികളെ മോചിപ്പിക്കാൻ മാർപ്പാപ്പ ന‍ടത്തുന്ന ശ്രമങ്ങൾക്ക് നന്ദി പറഞ്ഞ് ഹമാസ് ബന്ദിയാക്കിയ 23കാരന്റെ അമ്മ

ഗാസ: ഗാസയിലെ ബന്ദികളെ മോചിപ്പിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ശ്രമങ്ങൾക്ക് നന്ദി പറഞ്ഞ് ഹമാസ് ബന്ദിയാക്കിയ 23കാരന്റെ അമ്മ. ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ നിന്ന് തട്ടിക്കൊണ്ടുപോയ നൂറുകണക്കിന് നിരപരാധികളെ മോചിപ്പിക്കാനായി ഫ്രാൻസിസ് മാർപ്പാപ്പ നടത്തുന്ന ശ്രമങ്ങൾക്ക് ലോകരാഷ്ട്രങ്ങളിൽ നിന്ന് പോലും വൻ പിന്തുണയാണ് ലഭിക്കുന്നത്. നിരവധി രാഷ്ട്ര തലവന്മാർ മാർപ്പാപ്പയുമായി സംസാരിക്കുകയും യുദ്ധം അവസാനിപ്പിക്കുന്നതിനായി പ്രാർത്ഥന സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

പരിശുദ്ധ പിതാവേ ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയതിന് നന്ദി. 240 മനുഷ്യർ ഗാസയുടെ കീഴിൽ ജീവനോടെ കുഴിച്ചുമൂടപ്പെട്ടു. ബന്ദികൾ എല്ലാവരും മുസ്ലീം, ജൂത, ക്രിസ്ത്യൻ, ഹിന്ദു, ബുദ്ധ തുടങ്ങിയ മതങ്ങളിൽ നിന്നുള്ളവരാണ്. അവരെല്ലാവരും മനുഷ്യരാണ്. അവർ ദൈവത്തിന്റെ മക്കളാണ്. അവരെയെല്ലാം അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരാനുള്ള പാപ്പായുടെ ശ്രമം അഭിനന്ദനീയമാണെന്ന് ഹമാസ് ബന്ദിയാക്കിയ ഹെർഷ് ഗോൾഡ്‌ബെർഗ് പോളിന്റെ അമ്മ റേച്ചൽ ഗോൾഡ്‌ബെർഗ് പോളിൻ പറഞ്ഞു.

കാലിഫോർണിയയിൽ ജനിച്ച ജെറുസലേമിൽ നിന്നുള്ള 23 കാരനായ ഹെർഷ് ഗോൾഡ്‌ബെർഗ് പോളിൻ ഹമാസ് ബന്ദികളുടെ കീഴിലാണ്. ഹമാസ് തീവ്രവാദികൾ മറ്റ് ബന്ദികളോടൊപ്പം ഒരു പിക്കപ്പിന്റെ പിന്നിൽ മകനെ പിടിച്ചു കയറ്റിയപ്പോഴാണ് അവസാനമായി കണ്ടതെന്ന് അമ്മ റേച്ചൽ ഗോൾഡ്‌ബെർഗ് അടുത്തിടെ വേദനയോടെ പറഞ്ഞിരുന്നു.

ആക്രമണം നടന്ന് ദിവസങ്ങൾക്ക് ശേഷം തന്നെ ബന്ദികളെ മോചിപ്പിക്കണമെന്ന് മാർപ്പാപ്പ ആവശ്യപ്പെട്ടിരുന്നു. ഹമാസ് - ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാനും ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കാനും ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു. യുദ്ധമെന്നാൽ പരാജയമാണ്, അത് മനുഷ്യർ തമ്മിലുള്ള സാഹോദര്യത്തെ ഇല്ലാതാക്കുന്നു. നിർത്തൂ സഹോദരങ്ങളേ എന്നാണ് റോമിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന പ്രാർത്ഥനയ്ക്ക് ശേഷം ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞത്.

ഗാസയ്ക്കുവേണ്ടി വാതിലുകൾ തുറക്കുവാനും സഹായം തുടരുവാനും പാപ്പ ആഹ്വാനം ചെയ്തിരുന്നു. ബന്ദികളെ മോചിപ്പിക്കാണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻപും സമാധാന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ രംഗത്തെത്തിയിരുന്നു. യുദ്ധത്തിൻറെ ഫലം മരണവും നാശവും മാത്രമാണ്. വിശ്വാസികൾക്ക് ഒരു പക്ഷമേ ഉണ്ടാകാവൂ അത് സമാധാനത്തിൻറെ പക്ഷമാണ് എന്നായിരുന്നു ദിവസങ്ങൾക്ക് മുൻപ് മാർപാപ്പ പറഞ്ഞത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.