'ഉക്രെയ്‌നെതിരെ യുദ്ധം ചെയ്യാം': കാമുകിയെ ബലാത്സംഗം ചെയ്ത് 111 തവണ കുത്തി കൊലപ്പെടുത്തിയ റഷ്യക്കാരന് മാപ്പു കൊടുത്ത് പുടിന്‍

'ഉക്രെയ്‌നെതിരെ യുദ്ധം ചെയ്യാം': കാമുകിയെ ബലാത്സംഗം ചെയ്ത് 111 തവണ കുത്തി കൊലപ്പെടുത്തിയ റഷ്യക്കാരന് മാപ്പു കൊടുത്ത് പുടിന്‍

മോസ്‌കോ: ഉക്രെയ്‌ന് എതിരെ യുദ്ധം ചെയ്യാന്‍ സന്നദ്ധത അറിയിച്ച യുവാവിന് കാമുകിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ശേഷം കത്തി കൊണ്ട് 111 തവണ കുത്തി കൊലപ്പെടുത്തിയ കേസില്‍ മാപ്പ് നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍.

പെണ്‍ സുഹൃത്തായിരുന്ന വെറ പെഖ്‌തെലേവയെ ക്രൂരമായി കൊലപ്പെടുത്തിയ കുറ്റത്തിന് 17 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട വ്‌ളാദിസ്‌ലാവ് കന്യൂസിന്റെ ശിക്ഷയാണ് പുടിന്‍ ഇളവ് ചെയ്ത് നല്‍കിയത്.

മൂന്നര മണിക്കൂറോളമാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പിന്നീട് കത്തികൊണ്ട് കുത്തുകയും കേബിള്‍ വയറുകൊണ്ട് കഴുത്തുമുറക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍ക്കാര്‍ പൊലീസിനെ വിളിച്ചെങ്കിലും പൊലീസ് ഇവരുടെ ഫോണ്‍ അറ്റന്റ് ചെയ്തില്ല.

പെണ്‍കുട്ടിയുടെ അമ്മ ഒക്‌സാനയുടെ വെളിപ്പെടുത്തലോടെയാണ് ക്രൂരകൃത്യം ലോകമറിഞ്ഞത്. ബന്ധത്തില്‍ നിന്ന് പിന്‍മാറിയതിനാണ് കന്യൂസ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. സൈനിക യൂനിഫോം ധരിച്ച കന്യൂസിന്റെ ചിത്രം ശ്രദ്ധയില്‍ പെട്ടപ്പോഴാണ് അവര്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

'വലിയ തിരിച്ചടിയാണിത്. കല്ലറയില്‍ കിടക്കുന്ന എന്റെ കുഞ്ഞിന് സ്വസ്ഥത കിട്ടില്ല. എന്റെ ജീവിതവും പ്രതീക്ഷയുമാണ് നഷ്ടമായത്. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. നീതി പോലും അകലെയാക്കിയ ഈ രാജ്യത്ത് ജീവിക്കുന്നതില്‍ അര്‍ഥമില്ല.'- ഒക്‌സാന പറഞ്ഞു.

ജയില്‍ ശിക്ഷയനുഭവിക്കുകയായിരുന്ന കന്യൂസിന് നവംബര്‍ മൂന്നിന് പൊതുമാപ്പ് നല്‍കി യുദ്ധം ചെയ്യാനായി ഉക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. ഹീനമായ കൊലപാതകം നടത്തിയതിന് ഒരുവര്‍ഷത്തില്‍ താഴെ മാത്രമാണ് കന്യൂസ് ശിക്ഷയനുഭവിച്ചത്.

സംഭവത്തില്‍ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പുടിനെ ന്യായീകരിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ യുദ്ധക്കളത്തിലെ രക്തം കൊണ്ട് പ്രായശ്ചിത്തം ചെയ്യുകയാണെന്നാണ് പെസ്‌കോവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.