ഷാർജ: ഷാർജ സെൻ്റ് മൈക്കിൾസ് ദേവാലയത്തിലെ സീറോ മലബാർ സമൂഹാംഗങ്ങളുടെ 2023 വർഷത്തെ കുടുംബ സംഗമം "കൂടാരം -2023" അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഇടവക വികാരി ഫാദർ ശബരി മുത്തു കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.
സീറോ മലബാർ സമൂഹത്തിൻറെ ആത്മീയ പിതാവും, സഹവികാരിയുമായ ഫാദർ ജോസ് വട്ടുകുളത്തിൽ അധ്യക്ഷനായിരുന്നു.
ഷാർജയിലും അജ്മാനിലുമായുള്ള 110 കുടുംബയൂണിറ്റുകളിൽ നിന്നായി മൂവായിരത്തോളം പേർ കുടുംബസംഗമത്തിന്റെ ഭാഗമായി. പതിനാല് വ്യത്യസ്ത പ്രോഗ്രാമുകളിലായി 843 കലാകാരന്മാരും കലാകാരികളും വേദിയിൽ അണിനിരന്നത് കാണികൾക്ക് വേറിട്ട ഒരു ദൃശ്യാനുഭവമായിരുന്നു. കുടുംബ സംഗമത്തോടനുബന്ധിച്ച് കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരവും സംഘടിപ്പിച്ചിരുന്നു.
വിവാഹത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നവർ അറുപതാം ജന്മദിനം ആഘോഷിക്കുന്നവർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബോർഡ് പരീക്ഷകളിലും വിശ്വാസ പരിശീലന ക്ലാസുകളിലും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
പങ്കെടുത്ത എല്ലാവർക്കുമുള്ള ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു. SMC & SMCA കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.