ഡല്‍ഹി: ലീഗ് ഘട്ടത്തില്‍ ഒരു മല്‍സരം മാത്രം ശേഷിക്കെ സെമിഫൈനല്‍ ലൈനപ്പ് ആയി. ലീഗ് ഘട്ടത്തില്‍ ഇന്ത്യയ്ക്ക് അവസാന മല്‍സരം നെതര്‍ലന്‍ഡ്‌സിന് എതിരെയാണ്. ടൂര്‍ണമെന്റില്‍ നിലവില്‍ തോല്‍വിയറിയാത്ത ഏക ടീമെന്ന ഖ്യാതിയോടെയാണ് നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യ കളിക്കാനിറങ്ങുന്നത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരമാണിത്. അവസാന സ്ഥാനക്കാരായ നെര്‍ലന്‍ഡ്‌സുമായുള്ള മല്‍സരം തോറ്റാലും ഇന്ത്യ ഒന്നാമതായി തുടരും. ഇതോടെ നവംബര്‍ 15ന് നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടുമെന്ന് ഉറപ്പായി. മുംബൈയിലാണ് മല്‍സരം.
ശ്രീലങ്കയെ 302 റണ്‍സിന് തകര്‍ത്തത് ഇവിടെ വെച്ചാണ്. ഇതേ വേദിയില്‍ തന്നെ മറ്റൊരു വന്‍ വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുക. 2019 ലോകകപ്പ് സെമിയിലേറ്റ പരാജയത്തിന് കണക്കുതീര്‍ക്കാന്‍ കൂടിയാകും ഇന്ത്യ ഇറങ്ങുക. അന്ന് 18 റണ്‍സിനാണ് കിവീസ് ഇന്ത്യയെ തോല്‍പ്പിച്ചത്.
രണ്ടാമത്തെ സെമിയില്‍ ഓസീസ് രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ നേരിടും. നവംബര്‍ 16ന് കൊല്‍ക്കത്തയിലാണ് ഈ മല്‍സരം. 2015 ഫൈനലില്‍ ഓസീസില്‍ നിന്നേറ്റ പരാജയത്തിന് പകരം വീട്ടാനുള്ള സുവര്‍ണാവസരമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.