ഫിഷ് നിർവാണ: രുചി വിസ്മയവുമായി പുസ്തക മേളയിൽ ഷെഫ് പിള്ളയുടെ പാചകം

ഫിഷ് നിർവാണ: രുചി വിസ്മയവുമായി പുസ്തക മേളയിൽ ഷെഫ് പിള്ളയുടെ പാചകം

ഷാർജ: രാജ്യാന്തര പുസ്തക മേളയിലെ കുക്കറി കോർണറിൽ ചുറ്റും കൂടി നിന്ന രുചിയാസ്വാദകരിൽ വിസ്മയം സമ്മാനിച്ച് ഷെഫ് പിള്ള എന്ന പ്രശസ്തനായ സുരേഷ് പിള്ളയുടെ പാചകം എടുത്തു പറയേണ്ടതായിരുന്നു. സീർ ഫിഷിലാണ് അദ്ദേഹം നിർവാണ എന്ന തന്റെ പ്രശസ്തമായ ഐറ്റം അവതരിപ്പിച്ചത്. വെളിച്ചെണ്ണയും തേങ്ങാപാലും പച്ച മാങ്ങയും കുരുമുളകും അടങ്ങിയ തനി കേരളീയ വിഭവങ്ങൾ കൊണ്ട് ലളിതമായ രീതിയിൽ ആർക്കും തയാറാക്കാനാകുന്നതാണിത്.

തന്റെ ഏറ്റവും പ്രശസ്തമായ ഈ വിഭവത്തെ വളരെ തൻമയത്വത്തോടെയാണ് ഷെഫ് പിള്ള സദസ്സിന് പാകം ചെയ്ത് പരിചയപ്പെടുത്തിക്കൊടുത്തത്. പാചക തൽപരരെ കൂടെ കൂട്ടിക്കൊണ്ട് അദ്ദേഹം രസകരമായൊരു രുചി യാത്രയാണ് അക്ഷരാർത്ഥത്തിൽ നടത്തിയത്. തയാറാക്കിയ വിഭവം സദസ്യർക്ക് രുചിക്കാനും നൽകി. ഷെഫ് പിള്ളയുടെ ' 'തേങ്ങാ മാങ്ങ' എന്ന ഇംഗ്ലീഷ് പുസ്തകവും , 'വീട്ടു രുചികൾ' എന്ന മലയാളം പുസ്തകവും ഇവിടെ പ്രകാശനം ചെയ്തു. ഈ പുസ്തകങ്ങൾ ബുക്ക് ഫെയറിൽ ലഭ്യമാണ്. പരിപാടിയിൽ ഫാത്തിമ അവതാരകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.